തിരുവനന്തപുരം: വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും ആരോഗ്യ പാലനത്തിനായി തുടങ്ങിയ എക്‌സ് സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം അവഗണനയിലാണെന്നും കേരളത്തിലെ ഒരു പോളി ക്ലിനിക്കിലും മരുന്ന് ലഭിക്കാത്ത അവസ്ഥയാണെന്നും കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് സൈനിക മേധാവിക്ക് പരാതി അയച്ചിട്ടുണ്ട്. മരുന്ന് ക്ഷാമം എത്രയും വേഗം പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് പി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ചന്ദ്രശേഖരൻ, ജയന്തൻ, എം.എം. സതീശ് ചന്ദ്രൻ, എം. ജയകുമാരൻ നായർ, ബി. മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.