sbi

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ആഭിമുഖ്യത്തിൽ മൂന്നാമത് ഹരിത മാരത്തോൺ സംഘടിപ്പിച്ചു. എസ്.ബി.ഐ തിരുവനന്തപുരം മേഖല സി.ജി.എം മൃഗേന്ദ്ര ലാൽ ദാസ് ഫ്ളാഗ് ഓഫ് ചെയ്തു. എയർ വൈസ് മാർഷൽ പി.ഇ. പതംഗ് മുഖ്യാതിഥിയായിരുന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, ഇന്ത്യൻ മുൻ വോളിബാൾ താരം ഗോപിനാഥ്, കെ.എം. ബീനമോൾ, കായികതാരങ്ങളായ നയന ജെയിംസ്, അനു രാഘവൻ തുടങ്ങിയവർ പങ്കെടുത്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ രണ്ടായിരത്തോളം പേർ ശംഖുംമുഖം ബീച്ചിൽ 5, 10, 21 കിലോമീറ്ററുകളിലായി നടന്ന മാരത്തോണിൽ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം ഓർഗാനിക്ക് ടീഷർട്ടുകളും വിത്തുകളും നൽകി.