വിഴിഞ്ഞം ലയൺസ് ക്ലബിന്റെയും പുന്നക്കുളം ടൗൺ റസിഡന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ സൗജന്യ ഡയബറ്റിക് ഡിറ്റക്ഷൻ ക്യാമ്പും ഡയബറ്റിക് സെമിനാറും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പുന്നക്കുളത്തു നടന്ന ചടങ്ങിൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. വിഴിഞ്ഞം ലയൺസ് ക്ലബ് പ്രസിഡന്റ് അരുൺ സ്വാഗതം പറഞ്ഞു. വിഴിഞ്ഞം ജനമൈത്രി പൊലീസ് സബ് ഇൻസ്‌പെക്ടർ രഞ്ജിത് ജി.കെ. മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റിയിലെ ഡോക്ടർ ജെസ്‌ന ഡയബറ്റിക് സെമിനാർ നടത്തി. വിഴിഞ്ഞം ലയൺസ് ക്ലബ് അഡ്മിനിസ്ട്രേറ്ററും അഡിഷണൽ ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറിയുമായ വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. റസിഡന്റ്സ് സെക്രട്ടറി മധുസൂദനൻ നന്ദി പറഞ്ഞു. രക്ഷാധികാരി അശോകൻ, വിഴിഞ്ഞം ലയൺസ് ക്ലബ് സെക്രട്ടറി മധുസൂധനൻ, ട്രഷറർ സുരേഷ്‌കുമാർ, സനിൽ, രതീഷ്, ഹണി സുബ്രഹ്മണ്യം, ദീപു എന്നിവർ സംസാരിച്ചു.