തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം ഡോ. പല്പു സ്മാരക യൂണിയന്റെ നേതൃത്വത്തിൽ ഡോ. പല്പുവിന്റെ ജന്മദിനം ആഘോഷിച്ചു. പേരൂർക്കട വിന്നേഴ്സ് ക്ലബിൽ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.യോഗം അസി. സെക്രട്ടറി കെ.എ. ബാഹുലേയൻ മുഖ്യപ്രഭാഷണം നടത്തി. പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് മുഖ്യാതിഥിയായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ. ദേവരാജ് അവാർഡ് വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ സ്വാഗതവും കൗൺസിലർ സോമസുന്ദരം നന്ദിയും പറഞ്ഞു. പി.സി. വിനോദ്, ശശിധരൻ, വിജയൻകാട്ടിൽ, പ്രദീപ് കുമാർ, ജ്യോതിഷ്, സതികുമാരി, ആശാ രാജേഷ്, വിജിത്ത് ജഗതി, അരുൺകുമാർ, ഷിബുശശി, ഇന്ദു സിദ്ധാർത്ഥ്, മിനി സജു, മനിലാൽ, അഖിൽ, മുകേഷ്, ആദർശ്, സജി തിരുമല എന്നിവർ പങ്കെടുത്തു.