തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ സംഘ് വനിതാ വിഭാഗം നടത്തിയ സെക്രട്ടേറിയറ്റ് ധർണ ബി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷ ആശാമോൾ ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി പ്രസിഡന്റ് പി.പി. മീരാ ഭായി അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. സംഘ് ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, പ്രസിഡന്റ് സി. സുരേഷ് കുമാർ, ഫെറ്റോ ജനറൽ സെക്രട്ടറി പി. സുനിൽ കുമാർ, ജി.ഇ.എൻ.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ബി. ജയപ്രകാശ്, വനിതാ ഭാരവാഹികളായ രമണി, അനിതാ രവീന്ദ്രൻ, പി. ആര്യ, ദീപാകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.