തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് ഉപജില്ലാ സ്‌കൂൾ കലോത്സവം നാളെ മുതൽ 8 വരെ കോട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. നാളെ വൈകിട്ട് 3ന് ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരത്തിലെ നൂറിലധികം സ്‌കൂളുകളിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. കോട്ടൺഹിൽ കൂടാതെ കോട്ടൺഹിൽ ഗവ. എൽ.പി സ്‌കൂൾ, ഗവ. പ്രീപ്രൈമറി ടി.ടി.ഐ, ശിശുവിഹാർ യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ എട്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. നാളെ രാവിലെ 9 മുതൽ മത്സരങ്ങൾ ആരംഭിക്കും.