uapa

തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് രണ്ടു വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് എതിരഭിപ്രായം. അറസ്റ്റിലായ യുവാക്കൾക്കെതിരെ യു.എ.പി.എ തചുമത്തരുതായിരുന്നുവെന്ന നിലപാടാണ് സി.പി.എമ്മിനുള്ളതെന്നും പ്രസ്താവനയിൽ പറയുന്നു.

യു.എ.പി.എ ചുമത്തിയ നടപടി എൽ.ഡി.എഫ് സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചാരണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വിഷയത്തില്‍ പൊലീസിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. എൽ.ഡി.എഫ് ഭരണത്തിൽ ഒരു നിരപരാധിയ്ക്കും നേരെ യു.എ.പി.എ ചുമത്തുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ് എൽ.ഡി.എഫ് സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഒരു ദിവസത്തിന് ശേഷമാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രതികരണം പുറത്തുവരുന്നത്.