modi

ബാങ്കോക്ക്:അഞ്ച് വർഷത്തിനിടെ നിക്ഷേപം നടത്താൻ ഏറ്റവും ആകർഷകമായ രാജ്യമായി ഇന്ത്യ മാറിയെന്നും, ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഏറ്റവും മികച്ച സമയമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തായ്‌ലൻഡ് സന്ദർശിക്കുന്ന പ്രധാനമന്ത്രി തലസ്ഥാനമായ ബാങ്കോക്കിൽ ആദിത്യ ബിർള ഗ്രൂപ്പിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിൽ പ്രസംഗിക്കുകയിരുന്നു.

അഞ്ച് വർഷത്തിനിടെ 28,600 കോടി ഡോളറാണ് ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമായി എത്തിയത്‌. ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം എത്തുന്ന പത്ത് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്തെ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ അഞ്ച് വർഷത്തിനിടെ ഇന്ത്യ 79 സ്ഥാനം മെച്ചപ്പെടുത്തി.

ഞാൻ പൂർണ ആത്മവിശ്വാസത്തോടെ പറയുന്നു, ഇന്ത്യയിൽ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സമയമാണിത്‌. ഏറ്റവും ജനസൗഹൃദമായ നികുതി വ്യവസ്ഥ പിന്തുടരുന്ന ഇന്ത്യ ഇപ്പോൾ അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള സാമ്പത്തിക വ്യവസ്ഥയിലേക്ക് നീങ്ങുകയാണ്. 2014ൽ താൻ അധികാരത്തിലെത്തുമ്പോൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ രണ്ട് ലക്ഷം കോടി ഡോളറായിരുന്നു. വെറും അഞ്ച് വർഷം കൊണ്ട് മൂന്ന് ലക്ഷം കോടി ഡോളറായി. ഇന്ത്യ സമൃദ്ധമാകുമ്പോൾ ലോകവും സമൃദ്ധമാകും. ഇന്ത്യയുടെ വികസന കാഴ്ചപ്പാട് അതാണ്. അത് മെച്ചപ്പെട്ട ലോകത്തിലേക്ക് നയിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി.