തിരുവനന്തപുരം: പന്തീരാങ്കാവിൽ യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു മുന്നണിക്കും സർക്കാരിനും യു.എ.പി.എ ചുമത്തിയതിൽ യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.എ.പി.എ ചുമത്തിയാലുടൻ അത് നിലവിൽ വരില്ല. സർക്കാരിന്റെയും യു.എ.പി.എ സമിതിയുടെയും പരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യു.എ.പി.എ ചുമത്തരുതായിരുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തിയിരുന്നു.