ന്യൂഡൽഹി: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരായ ബംഗ്ലാദേശിന് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 149 റൺസ് എന്ന ചെറിയ വിജയലക്ഷ്യം മൂന്നു പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ബംഗ്ലാദേശ് വിജയം കൈവരിച്ചത്. അർദ്ധ സെഞ്ചുറി നേടിയ മുഷ്ഫിഖുർ റഹീമാണ് ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്വിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 148 റണ്‍സെടുത്തിരുന്നു. 41 റൺസെടുത്ത ഓപ്പണര്‍ ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ആദ്യ ഓവറില്‍ തന്നെ രോഹിത് ശർമയെ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതാണ് തിരിച്ചടിയായത്. കെ.എൽ രാഹുല്‍ (15), ശ്രേയസ് അയ്യര്‍ (22), ഋഷഭ് പന്ത് (27) എന്നിവരാണ് മറ്റുള്ളവരുടെ രൺസ്.