sitaram-yechury

ന്യൂ‌ഡൽഹി: പന്തീരാങ്കാവിൽ യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. യു.എ.പി.എ ചുമത്തിയത് തെറ്റാണ്. ജനാതിപത്യ വിരുദ്ധമായ കരിനിയമമാണ് യു.എ.പി.എ എന്നും യെച്ചൂരി പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു,. ഇടതു മുന്നണിക്കും സർക്കാരിനും യു.എ.പി.എ ചുമത്തിയതിൽ യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.എ.പി.എ ചുമത്തിയാലുടൻ അത് നിലവിൽ വരില്ല. സർക്കാരിന്റെയും യു.എ.പി.എ സമിതിയുടെയും പരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.