സൗദി അറേബ്യയിലെ അൽ മവ്വാസാത്ത് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ നോർക്ക റൂട്ട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് മുഖേന തിരഞ്ഞെടുക്കും. നഴ്സിംഗിൽ ബിരുദമോ (ബി.എസ്സി), ഡിപ്ലോമയോ (ജി.എൻ.എം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം. ബി.എസ്.സി നഴ്സുമാർക്ക് കുറഞ്ഞത് ഒരു വർഷത്തയും ജി.എൻ.എം നഴ്സുമാർക്ക് രണ്ട് വർഷത്തെയും പ്രവൃത്തിപരിചയം അനിവാര്യം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാർത്ഥികൾക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്.
ശമ്പളം 3000 മുതൽ 3750 സൗദി റിയാൽ വരെ (ഏകദേശം 60,000 രൂപ മുതൽ 70,000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ norkaksa19@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. ഈ ആശുപത്രിയിലേയ്ക്ക് എല്ലാ വ്യാഴാഴ്ചകളിലും നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസിൽ ഓൺലൈൻ അഭിമുഖം ഉണ്ടാകും. ജി.സി.സി രാജ്യങ്ങളിലേയ്ക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്സ് വിദേശ റിക്രൂട്ട്മെന്റ് വിഭാഗം നടപ്പിലാക്കുന്ന എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് സർവ്വീസിന്റെ ഭാഗമാണിത്. ഇതിലൂടെ അതിവേഗത്തിൽ നിയമന നടപടികൾ പൂർത്തിയാക്കാനാകും. വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ് സൈറ്റിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.
അൽമന ഗ്രൂപ്പ് ഒഫ് ഹോസ്പ്പിറ്റൽസ്
സൗദി അറേബ്യയിലെ അൽമന ഗ്രൂപ്പ് ഒഫ് ഹോസ്പ്പിറ്റൽസ് ( ഇബ്രാഹിം അൽമന ആൻഡ് ബ്രദേഴ്സ് കോ.) ആശുപത്രിയിലേക്ക് ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ള നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കും.
കുറഞ്ഞത് ഒന്നുമുതൽ രണ്ട് വർഷം വരെ പ്രവൃത്തി പരിചയമുള്ള 22 നും 30 നും മധ്യേ പ്രായമുള്ള അവിവാഹിതരായ വനിതകൾക്കാണ് അവസരം.ഡിപ്പാർട്ടുമെന്റ്സ്: ജനറൽ വാർഡ്, ഐസിയു, പിഐസിയു, സിടിഐസിയു, ഒടി,ഇആർ, ഡയാലിസിസ് . IMO വഴിയാണ് ഇന്റർവ്യു നടത്തുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വീസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ്, ഡ്യൂട്ടി സമയത്തുള്ള ഭക്ഷണം എന്നിവ സൗജന്യം. 3500 മുതൽ 4000 സൗദി റിയാൽ വരെ (ഏകദേശം 65,000 രൂപ മുതൽ 75,000 രൂപ വരെ) ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്ദ്യോഗാർഥികൾ rmt1.norka@kerala.gov.in എന്ന ഇമെയിലിലേക്ക് ബയോഡാറ്റയും, അനുബന്ധരേഖകളും അയക്കുക കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10. കൂടുതൽ വിവരങ്ങൾക്ക്: www.norkaroots.org വെബ്സൈറ്റിൽ
സ്കൈപ്പ് ഇന്റർവ്യൂ നവംബർ ആറിന്
സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസിൽ ആറിന് സ്കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു. ഒരു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്സി നഴ്സുമാർക്കും രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ഡിപ്ലോമ നഴ്സുമാർക്കും അപേക്ഷിക്കാം. വിസ, എയർടിക്കറ്റ്, താമസം, യൂണിവേഴ്സിറ്റി വെരിഫിക്കേഷൻ, എംബസി അറ്റസ്റ്റേഷൻ എന്നിവ സൗജന്യമാണ്. താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം mou.odepc@gmail.com ൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42/43/45.
നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ
ദുബായ് നെസ്റ്റോ സൂപ്പർമാർക്കറ്റിൽ നിരവധി ഒഴിവുകൾ. മാൾ മാനേജർ, മാൾ ഓപ്പറേഷൻ, അസിസ്റ്രന്റ് മാൾ മാനേജർ, ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, സെക്ഷൻ ഇൻ ചാർജ്, സൂപ്പർവൈസർ, അസിസ്റ്റന്റ് സൂപ്പർവൈസർ, സീനിയർ സെയിൽസ്മാൻ, സ്റ്റോർ കീപ്പർ, ബയിംഗ് മാനേജർ, ഫിനാൻസ് മാനേജർ, കൺലസൾട്ടന്റ്, ഇൻവെന്ററി മാനേജർ, മെയിന്റനൻസ് മാനേജർ, മാർക്കറ്രിംഗ് മാനേജർ, ലോജിസ്റ്റിക്സ് മാനേജർ, പ്രോജക്ട്മാനേജർ, സ്റ്റോർ മാനേജർ, റീട്ടെയിൽ കൺസൾട്ടന്റ്, എച്ച് ആർ എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദമായ ബയോഡേറ്റ hrd@nestogroup.comഎന്ന ഇമെയിലിലേക്ക് അയക്കണം. വിലാസം:Nesto Management OfficeP.B No. 48702 [Sharjah], Geepas Building, Al Nakheel Street, Ajman – UAE.
പെപ്സികോ
ലോകത്തിലെ മുൻനിര കമ്പനിയായ പെപ്സികോ സൗദിയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.കൊമേഴ്സ്യലൈസേഷൻ മാനേജർ, ടോട്ടൽ റിവാർഡ്സ് അനലിസ്റ്റ്, ഡി.ടി.എസ് സെയിൽസ് സൂപ്പർവൈസർ, പ്രോഡക്ട് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് എൻജിനീയർ, ഗവ.റിലേഷൻ സൂപ്പർവൈസർ, ഹെൽത്ത് ആനഡ് സേഫ്റ്രി സൂപ്പർവൈസർ, എച്ച്എസ്ഇ സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.pepsicojobs.com. വിശദവിവരങ്ങൾക്ക്: jobhikes.com.
ബുർജ് ഖലീഫയിൽ
ദുബായിലെ ബുർജ് ഖലീഫയിൽ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ്. ഫയർ എമർജൻസി റെസ്പോണ്ടർ, സോസ് ഷെഫ്, ഡെമി ഷെഫ് ദ പാർട്ടി, സ്പാ തെറാപ്പിസ്റ്ര്, ഹൗസ്കീപ്പിംഗ് റൂം അറ്റന്റർ, വെയിറ്റർ, ഔട്ട്ലെറ്റ് കാഷ്യർ, സീനിയർ ലോണ്ട്രി അറ്റന്റർ, വെയിറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്:careers.emaar.com › search. വിശദവിവരങ്ങൾക്ക്:omanjobvacancy.com
ഇംപീരിയൽ ഓയിൽ
ദുബായിലെ ഇംപീരിയൽ ഓയിൽ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഹെവി ഓയിൽ എക്സ്ട്രാക്ഷൻ റിസേർച്ച് എൻജിനിയർ, ടെർമിനൽ ഇൻസ്ട്രുമെന്റേഷൻ /ഇലക്ട്രിക്കൽ ആൻഡ് മെയിന്റനൻസ് ഓപ്പറേറ്റർ, ഫെസിലിറ്റീസ് എൻജിനിയർ, ജിയോമാറ്റിക്സ് അനലിസ്റ്റ് സ്റ്റുഡന്റ്, നാച്ചുറൽ ഗ്യാസ് ട്രേഡർ, റീട്ടെയിൽ സെയിൽസ് സപ്പോർട്ട്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.imperialoil.ca › en-ca. വിശദവിവരങ്ങൾക്ക്: jobhikes.com.
ഖത്തർ ഏവിയേഷൻ സർവീസ്
ഖത്തർ ഏവിയേഷൻ സർവീസ് മാനേജർ മാസ്റ്റർ ഓപ്പറേഷൻ പ്ളാനിംഗ്, ബോഡിഷോപ് ടെക്നീഷ്യൻ, കാർഗോ സർവീസ് സൂപ്പർവൈസർ, ഐടി അസറ്റ് കോഡിനേറ്റർ, എക്വിപ്മെന്റ് ഓപ്പറേറ്റർ, ജിഎസ്ഇ ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ്:www.qataraviation.com വിശദവിവരങ്ങൾക്ക്:omanjobvacancy.com/