ഹോബി ഗാർഡനിംഗ് ആണോ ? കേട്ടോളൂ, ഈ ഹോബിക്ക് ആരോഗ്യപരമായും നിരവധി ഗുണങ്ങളുണ്ട് . തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഊർജ്ജസ്വലമാക്കിയുമാണ് ഗാർഡനിംഗ് നമ്മെ സഹായിക്കുന്നത്.
ഗാർഡനിംഗ് ഹോബിയായവർക്ക് മറ്രൊരു വലിയ ഗുണം കൂടി ലഭിക്കുന്നുണ്ട്. ഇവരിൽ ഡിമെൻഷ്യ സാദ്ധ്യത 36 ശതമാനം വരെ കുറഞ്ഞിരിക്കുമെന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. മാനസിക സമ്മർദ്ദം അകന്ന് ഉന്മേഷത്തോടെയിരിക്കാനും രക്തസമ്മർദ്ദം, ഹൈപ്പർ ടെൻഷൻ, വിഷാദം എന്നിവ അകറ്റാനും ഗാർഡനിംഗ് സഹായിക്കും.
വിറ്റാമിൻ ഡിയുടെ അപര്യാപ്തയുള്ളവർ രാവിലെ ഒൻപത് മണിക്ക് മുൻപും വൈകിട്ട് നാലിന് ശേഷവും ഇളംവെയിലേറ്റ് ഗാർഡനിംഗിൽ ഏർപ്പെട്ടു നോക്കൂ. മികച്ച ഫലം ലഭിക്കും. ജോലി സമ്മർദ്ദം, വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന വിഷാദ ചിന്തകൾ അകറ്റാനും മികച്ച ഔഷധമാണ് ഗാർഡനിംഗ്. ഇന്ന് മുതൽ ഒരു പൂന്തോട്ടമൊരുക്കാൻ തുടങ്ങിക്കോളൂ.