മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കാര്യങ്ങൾ പുനരാലോചന ചെയ്യും. കഠിനാദ്ധ്വാനം വേണ്ടിവരും. വിപണന രംഗങ്ങളിൽ നിന്ന് തത്കാലം പിന്മാറും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ലക്ഷ്യപ്രാപ്തി കൈവരിക്കും. പല കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറും. സുഹൃദ് സഹായമുണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സ്ഥാനമാനങ്ങൾ ലഭിക്കും. അനാവശ്യമായ ആധി ഒഴിവാകും. സാന്ത്വന വചനങ്ങൾ ആശ്വാസമുണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മേലധികാരിയുടെ അംഗീകാരം. പ്രത്യുപകാരം ചെയ്യാൻ അവസരം. ഏറ്റെടുത്ത പദ്ധതികൾ കൃത്യസമയത്ത് തീർക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സ്വസ്ഥതയും സമാധാനവും. പുതിയ അവസരങ്ങൾ ലഭിക്കും. കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ധർമ്മപ്രവൃത്തികൾ ചെയ്യും. പരീക്ഷണങ്ങളിൽ വിജയം, കടബാദ്ധ്യതകൾ തീർക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ചിന്തിച്ചു പ്രവർത്തിക്കും. ഉന്നതരുമായി സൗഹൃദം, മുൻകോപം നിയന്ത്രിക്കണം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വാഹനയാത്രയിൽ സൂക്ഷിക്കണം. സാഹചര്യങ്ങൾ അനുകൂലമാകും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പ്രവൃത്തികൾ പൂർത്തീകരിക്കും. യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും. ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
കുടുംബജീവിതത്തിൽ സ്വസ്ഥത. പ്രവർത്തന ശേഷി കൈവരിക്കും. പുതിയ അവസരങ്ങൾ ലഭിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
യുക്തിപൂർവം ചിന്തിച്ച് പ്രവർത്തിക്കും. അബദ്ധങ്ങൾ ഒഴിവാക്കും. പ്രായാധിക്യമുള്ളവരുടെ വാക്കുകൾ ഉൾക്കൊള്ളും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
യുക്തമായ തീരുമാനങ്ങൾ എടുക്കും. വിദ്യാപുരോഗതി, മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റും.