adeela

ആലപ്പുഴ: കളക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സി.പി.എം നിലപാട് ജില്ലയുടെ വികസനത്തെ പിന്നോട്ടടിക്കുകയാണെന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ പ്രസ്താവനയിൽ പറഞ്ഞു. കാർഷിക മേഖലയും തീരദേശ മേഖലയും ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയിൽ ശരിയായ രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ പറഞ്ഞു.

അതേസമയം, മാനദണ്ഡമില്ലാതെ ജില്ലയിൽ അടിക്കടി കളക്ടർമാരെ സ്ഥലം മാറ്റുന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലപറഞ്ഞു. മൂന്ന് മന്ത്രിമാർ ഉണ്ടായിട്ടും മൂന്നരവർഷത്തിനിടെ നാലു കളക്ടർമാരെയാണ് സ്ഥലം മാറ്റിയത്. ഇത് ജില്ലയുടെ വികസന പ്രവർത്തനങ്ങളെ ബാധിക്കും. ഇക്കാര്യത്തിൽ മന്ത്രിമാർ ഇടപെടണം. പ്രളയവും കടലാക്രമണവും ഉണ്ടായപ്പോൾ പരാതിയില്ലാതെ എല്ലായിടത്തും ഓടിയെത്തിയ കളക്ടറെയാണ് ഇപ്പോൾ സ്ഥലം മാറ്റിയതന്നും ചെന്നിത്തല പറഞ്ഞു.