big-ticket-

അബുദാബി: ബിഗ് ടിക്കറ്റ് അബുദാബിയുടെ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 15 മില്യൺ ദിർഹം ( ഏകദേശം 28 കോടി) മലയാളിയായ ശ്രീനു ശ്രീധരന് ലഭിച്ചു. ഞായറാഴ്ച വൈകുന്നേരം നടന്ന നറുക്കെടുപ്പിലാണ് ഒന്നാം സമ്മനം മലയാളിയെ തേടിയെത്തിയത്. ശ്രീനുവിനെ കൂടാതെ മറ്റ് 11 വിജയികളും ഇന്ത്യക്കാരാണ്. നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന ശ്രീനുവിനെ സമ്മാനം വിവരം അറിയിക്കാൻ വിളിച്ചപ്പോൾ ലഭിച്ചില്ല. തുടർന്ന് മറ്റൊരു നമ്പറിലേക്ക് വിളിച്ചാണ് വിവരം അറിയിച്ചത്. ഓൺലൈനിലൂടെ എടുത്ത ടിക്കറ്റിനാണ് (കൂപ്പൺ 098165) ഭാഗ്യം കൈവന്നത്.

രണ്ടാം സമ്മാനമായ ബി.എം.ഡബ്ല്യു സീരീസ് 9 ലഭിച്ചത് നിഷാദ് ഹമീദിനാണ്. സാഹിർ ഖാൻ (ഒരു ലക്ഷം ദിർഹം), സിദ്ദീഖ് ഒതിയോരത്ത് (90,000), അബ്ദുൽ റഷീദ് കോടാലിയിൽ (70,000), രാജീവ് രാജൻ (50,000), ജോർജ് വർഗീസ് (30,000), സജിത്കുമാർ സദാശിവൻ നായർ, പെച്ചിമുത്തു കാശിലിംഗം (20,000 ദിർഹം വീതം), ശ്രീകാന്ത് നായിക്, അരുൺ ബാബു (10,000 ദിർഹം വീതം) എന്നിവരാണ് മറ്റു ഭാഗ്യശാലികൾ.

കഴിഞ്ഞ മാസം നടന്ന നറുക്കെടുപ്പിൽ 1.2 കോടി ദിർഹം മംഗളൂരു സ്വദേശി മുഹമ്മദ് ഫയാസിനു ലഭിച്ചിരുന്നു. ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാൻ രാജ്യത്തിനുപുറത്തുള്ള വലിയ സമൂഹവും തയ്യാറാവുന്നുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞമാസത്തെ ബമ്പർ വിജയി യു.എ.ഇ.യിൽ ഇതുവരെ വരാത്ത ആളായിരുന്നു.