കൗമാരക്കാരിൽ പൊതുവേ കാണപ്പെടുന്ന ഒന്നാണ് മുഖക്കുരു. സംഘർഷം, പോഷകക്കുറവ്, അലർജി, ഹോർമോൺ മാറ്റം തുടങ്ങിയവയെല്ലാം മുഖക്കുരുവുണ്ടാകാനുള്ള കാരണങ്ങളാണ്. മുഖക്കുരുവുള്ളവർ ലോഷനുകളോ, പൗഡറുകളോ ക്രീമുകളോ ഒന്നും ഉപയോഗിക്കാൻ പാടില്ല. ശുദ്ധമായ ചൂടുവെള്ളം, കടൽവെള്ളം തുടങ്ങിയവ ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ലതാണ്.
ശുദ്ധവായുവും ആവശ്യത്തിന് സൂര്യപ്രകാശവും ത്വക്കിന് ലഭിച്ചാൽ ഈ പ്രശ്നം കുറെയൊക്കെ ഒഴിവാക്കാനാകും. കാബേജ് മിക്സിയിലടിച്ചെടുത്ത് അരിച്ച് ആ ജൂസ് മുഖത്ത് തേയ്ക്കുക. പനിനീരും ഇതിന് പറ്റിയ ഔഷധമാണ്. നാരങ്ങാനീര് പുരട്ടുന്നതും ഉത്തമമാർഗമാണ്. ഫാറ്റ് കലർന്ന ഭക്ഷണങ്ങൾ മുഖക്കുരു ഉള്ളവർ വർജ്ജിക്കേണ്ടതാണ്. സലാഡ്, ഫ്രൂട്ട് ജൂസ് തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റുക. മുന്തിരി കഴിക്കുന്നതും നല്ലതാണ്.