മുഖക്കുരു ഇല്ലാതാക്കാൻ മുട്ട കൊണ്ടൊരു ചികിത്സയുണ്ട്. ഒരു മുട്ടയുടെ വെള്ളയും നാരങ്ങാ നീരും ചേർത്ത് അതിൽ അൽപം തേൻ ചേർക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിന് ശേഷം കഴുകിക്കളയുക. ആഴ്ചയിൽ രണ്ട് ദിവസം ഇത് ആവർത്തിക്കുക. മുഖക്കുരുവിന് പരിഹാരമുണ്ടാകും.
മുഖത്തിന് മൃദുത്വം നൽകാൻ
മുഖത്തിന് മൃദുത്വം നൽകാൻ മുട്ടയുടെ മഞ്ഞക്കരു ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ ബദാം എണ്ണയിൽ ചേർത്ത് മുഖത്ത് തേച്ച പിടിപ്പിക്കുക. ചൂടുവെള്ളത്തിൽ മുഖം കഴുകിയാൽ മുഖം മൃദുലമാകും.
ചർമ്മം സുന്ദരമാകാൻ
മുട്ടയുടെ വെള്ളക്കരുവിലേക്ക് ഒാട്സും തേനും ചേർത്ത് കുഴമ്പു രൂപത്തിലാക്കിയ ശേഷം മുഖത്തു തേച്ച് പിടിപ്പിക്കുക. ഇത് ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകും.
ചർമ്മ സംരക്ഷണത്തിന്
ഒരു മുട്ടയുടെ വെള്ളയോ മഞ്ഞക്കരവോ തൈരിൽ ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നതോടൊപ്പം ചർമ്മത്തിന്റെ ഇലാസ്തികതയും വർദ്ധിപ്പിക്കും.
എണ്ണമയമുള്ള ചർമ്മത്തിന്
എണ്ണമയമുള്ള ചർമ്മത്തിന് മുട്ടയും പാലും ചേർത്ത് മുഖത്തു പുരട്ടുക. അൽപസമയത്തിന് ശേഷം കഴുകിക്കളഞ്ഞാൽ എണ്ണമയമുള്ള ചർമ്മത്തിന് ഗുണകരമായിരിക്കും.