മറുക് പലപ്പോഴും നമ്മളത്ര ശ്രദ്ധിക്കാതെ വിടുന്ന സംഗതിയാണ്. എന്നാൽ മറുകിന്റെ സ്ഥാനം കണ്ടാൽ ഒരാളുടെ സ്വഭാവം തിരിച്ചറിയാം. എന്നാൽ പലപ്പോഴും നമ്മുടെ ഭാഗ്യ-നിർഭാഗ്യത്തിന് ഈ മറുക് കാരണമാകുന്നുണ്ട് എന്നതാണ് സത്യം. കൈരേഖ നോക്കി ഭാവി പ്രവചിക്കുന്നതു പോലെ തന്നെയാണ് മറുക് നോക്കി നമ്മുടെ ഭാവിയെക്കുറിച്ച് പ്രവചിക്കുന്നത്. ഒരാളുടെ ലൈംഗികതയെ പറ്റിയും താത്പര്യങ്ങളെ പറ്റിയും ശരീരത്തിലെ മറുകുകൾക്കു പറയാൻ കഴിയുമെന്നു ശാസ്ത്രം. മറുകിന്റെ സ്ഥാനവും നിറവും നോക്കിയാണ് പലപ്പോഴും ഇത്തരം പ്രവചനങ്ങള്‍ നടക്കുന്നതും. പുരുഷൻമാരിൽ മറുകു കൊണ്ടുണ്ടാകുന്ന ഭാഗ്യനിർഭാഗ്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
1, തുടകളിൽ മറുകുണ്ടെങ്കിൽ ഇവരുടെ ലൈംഗിക ജീവിത മനോഹരമായിരിക്കും എന്നു പറയുന്നു. ഇത്തരക്കാരുടെ ലൈംഗികശേഷി ഒരിക്കലും കുറയില്ല.
2, രഹസ്യഭാഗത്തു മറുകുണ്ടായാൽ മികച്ച ലൈംഗിക ജീവിത ഉണ്ടാകും. എന്നാൽ ഇവർക്കു സെക്സിൽ പെട്ടന്നു വിരക്തി അനുഭവപ്പെട്ടേക്കാം.
3, നെറ്റിയുടെ ഇടത് ഭാഗത്ത് നിങ്ങള്‍ക്ക് മറുകുണ്ടോ? ഇത് അശുഭലക്ഷണമാണ്. എത്ര കഷ്ടപ്പെടാൻ തയ്യാറാണെങ്കിലും നമ്മൾ ഉദ്ദേശിച്ച ഫലം പലപ്പോഴും ലഭിയ്ക്കില്ല എന്നതാണ് ഈ മറുക് സൂചിപ്പിക്കുന്നതും.
4, മേൽചുണ്ടിനു മുകളിലായി മറുകുണ്ടെങ്കിൽ, ഇവർ സെക്‌സിൽ കഴിവും താല്‍പര്യവും കാണിക്കും.
5, തള്ളവിരലിന് അടിയിൽ മറുകു വന്നാൽ ഇവർക്ക് ഒന്നിൽ കൂടുതൽ സെക്‌സ് പങ്കാളികൾ ഉണ്ടായേക്കാം.
6, വലതു കണ്ണിനു മുകളിൽ മറുകുണ്ടെങ്കിൽ ഇവർ കിടക്കയിൽ മിടുക്കരായിരിക്കും.
7.നെറ്റിയുടെ നടുവിൽ മറുകുള്ളത് പുരുഷൻമാർക്ക് ശുഭകരമാണ്. ഭാഗ്യം എപ്പോഴും ഇത്തരക്കാർക്ക് കൂട്ടിനുണ്ടാവും. ഇത് കറുത്ത നിറമായാലും ചുവന്ന നിറമായാലും ശുഭലക്ഷണമാണ്.
8. നെഞ്ചിൽ മറുകുണ്ടെങ്കിൽആദ്യകാല സെക്‌സ് ജീവിതം മോശമാകുകയും പീന്നിട് വളരെ മികച്ചതാകുകയും ചെയ്യും.
9. പുരുഷന് വലതുവശത്തും സ്ത്രീകള്‍ക്ക് ഇടതുവശത്തും മറുകുള്ളതാണ് ശുഭലക്ഷണം. ശരീരത്തിന്റെ പിൻഭാഗത്ത് മറുക് വരുന്നത് ഭാഗ്യമാണ്.
10. സ്ത്രീകൾക്ക് നെറ്റിയുടെ മധ്യത്തിൽ മറുക് വന്നാൽ പിന്നെ വേറെ ഒന്നും ചിന്തിക്കേണ്ട. തികഞ്ഞ ഐശ്വര്യവതിയാണ് അവൾ. ധനം, ഐശ്വര്യം.എന്നിവ അവളെ തേടിയെത്തും.
11. കഴുത്തിന്റെ മുൻവശത്തയാണ് മറുക് ഉള്ളതെങ്കിലോ, അവൾ വിദ്യാസമ്പന്നയാകും. ഈ മറുകിനു വെള്ള നിറമാണ് എങ്കിൽ പറയുകയും വേണ്ട, അവൾ വിദ്യകൊണ്ട് അറിയപ്പെടും.