ഗോതം നഗരത്തിലെ ക്രൂരനായ വില്ലന്റെ കഥപറയുന്ന ജോക്കർ ബോക്സോഫീസിൽ റെക്കാഡ് കളക് ഷനുമായി കുതിക്കുന്നു. ലോകവ്യാപകമായി 90 കോടി ഡോളറാണ് ( ഏകദേശം 6400 കോടി രൂപ )ജോക്കർ ഇതിനോടകം നേടിയത്. ആറ് കോടി ഡോളറാണ് ചിത്രത്തിന്റെ മുതൽമുടക്ക് .
50 കോടിയാണ് ഡോളറാണ് അണിയറപ്രവർത്തകർ ലാഭം പ്രതീക്ഷിച്ചിരുന്നത്. സൂപ്പർ ഹീറോ സിനിമകളിൽ ഏറ്റവും കൂടുതൽ കളക് ഷൻ ലഭിക്കുന്ന ചിത്രമാണ് ജോക്കർ. ഒക്ടോബർ 2 നാണ് ജോക്കർ ലോകവ്യാപകമായി റിലീസ് ചെയ്തത്. വാക്കിൻ ഫീനിക്സാണ് ജോക്കറുടെ റോളിലെത്തിയത്. തോക്കെടുക്കാനും അക്രമം അഴിച്ചുവിടാനും ജോക്കർ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നുവെന്നും വിമർശനങ്ങളുണ്ട്.ടോഡ് ഫിലിപ്സാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ജീവിതത്തിലുടനീളം പരിഹാസവും അപമാനവും ഏറ്റുവങ്ങിയ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആർതർ ഫ്ലെക്സ് ഗോതം സിറ്റിയെ വിറപ്പിക്കുന്ന ജോക്കറായി തീരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.