ധാരാളം നാരുകൾ അടങ്ങിയ ചുരയ്ക്ക രോഗശമനത്തിനും ആരോഗ്യത്തിനും ഉത്തമമാണ്. പ്രമേഹരോഗികളിലെ അമിതദാഹത്തിന് ചുരയ്ക്കനീര് പതിവായി കഴിക്കുക. ചുരയ്ക്ക ജ്യൂസ് ദിവസവും രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ അമിതവണ്ണം അകലും. നാരുകൾ ധാരാളമുള്ളതിനാൽ ദഹനവും മെച്ചപ്പെടുത്തും. ആർത്തവ സംബന്ധമായ രോഗങ്ങൾ ശമിപ്പിക്കാനും കഴിവുണ്ട്. ചുരയ്ക്കയിൽ 90 ശതമാനവും ജലാംശമാണ്. അതുകൊണ്ടുതന്നെ വയറിളക്കമുള്ളപ്പോൾ ശരീരത്തിലെ ജലാംശം നിലനിറുത്താൻ ചുരയ്ക്കനീര് ഉപയോഗിക്കാം
രക്തസമ്മർദ്ദം നിയന്ത്രിക്കാനും ദിവസവും ചുരയ്ക്ക ജ്യൂസ് കഴിക്കുക. ഹൃദയാരോഗ്യത്തിനും മികച്ചതാണിത്. ശരീരത്തിന് തണുപ്പ് നൽകാൻ കഴിവുള്ള ചുരയ്ക്ക മൂത്രാശയസംബന്ധമായ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. മൂത്രക്കല്ല് അലിഞ്ഞു പോകാൻ ചുരയ്ക്ക നീരിൽ ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് ദിവസവും കഴിച്ചാൽ മതി. മുടിയുടെ ആരോഗ്യത്തിനും നരയെ പ്രതിരോധിക്കാനും ചുരയ്ക്ക സഹായിക്കും. ചുരയ്ക്കയുടെ കാമ്പ് വേവിച്ച് കഴിക്കുന്നത് കരളിന്റെ ആരോഗ്യം സംരക്ഷിക്കും.