മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രവൃത്തിയിൽ ഏകാഗ്രത. പുതിയ അവസരങ്ങൾ. പുനഃപരീക്ഷയ്ക്ക് തയ്യാറാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രായോഗിക വശം ചിന്തിച്ച് പ്രവർത്തിക്കും. ആത്മപ്രചോദനമുണ്ടാകും, സഹപ്രവർത്തകരുടെ സഹായം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആവശ്യമുള്ള കാര്യങ്ങൾ അവതരിപ്പിക്കും. പ്രവർത്തനശേഷി വർദ്ധിപ്പിക്കും. പുതിയ സംവിധാനം ആവിഷ്കരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സാമ്പത്തിക രംഗം മെച്ചപ്പെടും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. നാട്ടിൽ വ്യാപാരം തുടങ്ങും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അന്യദേശ യാത്ര പുറപ്പെടും. കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. സാമ്പത്തിക സഹായം നൽകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗമാറ്റമുണ്ടാകും. അപേക്ഷകൾ അംഗീകരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സംഘടനാ പ്രവർത്തനങ്ങളിൽ സജീവം. വ്യവസ്ഥകൾ പ്രകാരം പ്രവർത്തിക്കും. ആഗ്രഹ സാഫല്യമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ദൂരയാത്രകൾ വേണ്ടിവരും. സദ്ചിന്തകൾ വർദ്ധിക്കും. ഉല്ലാസയാത്രകൾ ചെയ്യും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ധനകാര്യസ്ഥാപനത്തിന്റെ സഹായം, ചർച്ചകളിൽ വിജയം, ഉപരിപഠനത്തിന് ചേരും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വരവും ചെലവും തുല്യമാകും. ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കും. പ്രവർത്തന പുരോഗതി.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സാമ്പത്തിക നേട്ടം, സമ്മാന പദ്ധതികളിൽ വിജയം, സൽകീർത്തി ഉണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ചർച്ചകളിൽ സജീവം. പ്രവർത്തനങ്ങൾ സാരഥ്യം. പുതിയ ജോലികൾ നേടും.