അശ്ലീല സൈറ്റുകളിലെ നടിമാരുടെ വെബ് ക്യാമിലൂടെയുള്ള 'പ്രകടനങ്ങൾ' കണ്ടാസ്വദിച്ച നിരവധി പേരുടെ വിവരങ്ങൾ പുറത്തായി. ഇക്കൂട്ടത്തിൽ ഇന്ത്യക്കാരും ഉണ്ടെന്നുള്ളതാണ് പുറത്ത് വരുന്ന വിവരം. ഇത്തരം സൈറ്റുകളുടെ ഉപഭോക്താക്കളുടെ ലോഗിൻ വിവരങ്ങളും അവർ സൈറ്റുകളിൽ 'പെർഫോം' ചെയ്യുന്ന നടിമാർക്കയച്ച ടെക്സ്റ്റ് സന്ദേശങ്ങൾ അടക്കമുള്ള വിവരങ്ങളുമാണ് പുറത്തായിരിക്കുന്നത്. ബാക്ക് എൻഡ് ഡാറ്റ എൻക്രിപ്പ്റ്റ് ചെയാതെ തുറന്നിട്ടത് കാരണമാണ് അശ്ലീല സൈറ്റുകളിൽ നിന്നും വിവരങ്ങൾ ചോരാൻ കാരണമായത്. ഉപഭോക്താക്കളുടെ മാത്രമല്ല, പോൺ നടിമാരുടെയും നടന്മാരുടെയും വിവരങ്ങളും സൈറ്റുകളിൽ നിന്നും ചോർത്തപ്പെട്ടിട്ടുണ്ട്.
വി.ടി.എക്സ് മീഡിയയുടെ കീഴിലുള്ള അമച്വർ ടി.വി, വെബ്ക്യാം പോർണോ, എക്സ്.എക്സ്.എക്സ് ഡോട്ട് നെറ്റ് എന്നീ സൈറ്റുകളുടെ വിവരങ്ങളാണ് പുറത്തായത്. സ്‌പെയിനിലെ ബാഴ്‌സലോണ കേന്ദ്രമാക്കിയാണ് ഈ മൂന്ന് സൈറ്റുകളും പ്രവർത്തിക്കുന്നത്. ഇക്കൂട്ടത്തിൽ അമച്വർ ടി.വിയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ട്രാഫിക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്‌പെയിൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ളവരാണ് ഈ സൈറ്റുകൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്നതെങ്കിലും ഇന്ത്യക്കാരും സൈറ്റിന്റെ സ്ഥിരം സന്ദർശകരുടെ ലിസ്റ്റിൽ ഉണ്ട്.
സന്ദർശകരുടെ ഐ.പി അഡ്രസ്, ഏതുതരം വീഡിയോകൾ ആണ് കണ്ടത്, ലോഗിൻ വിവരങ്ങൾ എന്നിവയാണ് പുറത്തുവന്നത്. ഇവരുടെ കൂടാതെ ഇത്തരം വീഡിയകളിൽ അഭിനയിക്കുന 'ക്യാംഗേൾസി'ന്റെ വിവരങ്ങളും പുറത്തായിട്ടുണ്ട് . ഇവരുടെ വ്യക്തിപരമായ വിവരങ്ങളും വെളിയിലായി. 'കണ്ടീഷൻ ബ്ളാക്ക്' എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണ് ഈ ഡാറ്റ തുറന്നുകിടക്കുന്നതായി കണ്ടെത്തിയത്. ഗുരുതര പിഴവാണ് സൈറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്ന് സ്ഥാപനത്തിന്റെ ഉടമ ജോൺ വേർതിങ്ങ്ടൺ പറഞ്ഞു. എന്നാൽ സൈറ്റുകളിൽ നിന്നും വിവരങ്ങൾ ചോർന്നിട്ടില്ല എന്നാണ് വി.ടി.എക്സ് മീഡിയ പറയുന്നത്.