തിരുവനന്തപുരം: എല്ലാ വിഷയത്തിലും തന്റേതായ അഭിപ്രായമുള്ള വ്യക്തിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ജോലിയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം. എന്നിരുന്നാലും ഒരു സംസ്ഥാനത്തിന്റെ പൊലീസ് മേധാവിക്ക് എത്രത്തോളം ടെൻഷനുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഇപ്പോഴിതാ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ടെൻഷൻ ആകുമെന്ന് തോന്നിയാൽ എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബെഹ്‌റ.
'സാധാരണ രീതിയിൽ ടെൻഷനടിക്കാറില്ല. ചില സമയത്ത് ഞാൻ പെയിന്റ് ചെയ്യും, ഫോട്ടോഗ്രഫി ഇഷ്ടമാണ്. എന്റെ വീട്ടിൽ അഞ്ചെട്ട് ക്യാമറയുണ്ട്. നിങ്ങൾ ചിരിക്കണ്ട, ടെൻഷൻ ആകുന്നുവെന്ന് തോന്നുമ്പോൾ ഞാൻ ഫലിതങ്ങൾ വായിക്കാറുണ്ട്. അതെനിക്ക് ഭയങ്കര ഇഷ്ടമാണ്. ചിലപ്പോൾ സിനിമ കാണും. മലയാള സിനിമകളുടെ വലിയൊരു ആരാധകനാണ് ഞാൻ'- ബെഹ്‌റ പറഞ്ഞു.