ഔഷധഗുണങ്ങളുടെ കലവറ ഉള്ളിൽ ഒളിപ്പിച്ച ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയന്റ്സും ബയോ ആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി പാചകത്തിന് മാത്രമല്ല ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതൊക്കെയാണെങ്കിലും ഇഞ്ചിയുടെ മഹാത്മ്യത്തെക്കുറിച്ച് ഇപ്പോഴും നമ്മൾ വേണ്ടത്ര ബോധവാന്മാരല്ല. ഇഞ്ചി നല്ലൊരു രോഗഹാരിയും ഒറ്റമൂലിയുമാണ്.
ഇഞ്ചി കഴിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് ശാസ്ത്രലോകം നേരത്തെ തെളിയിച്ചിട്ടുണ്ട്. ദിവസവും ഇഞ്ചി കഴിച്ചാലുള്ള ഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.ഇഞ്ചി ഉണക്കി നിർമ്മിക്കുന്ന ചുക്ക് വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. ക്ഷാര ഗുണപ്രധാനമായ ഈ ഔഷധം; പ്രധാനമായും ദഹന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനാണ് ഉപയോഗിക്കുന്നത്.
ചുക്ക് മരുന്നുല്പാദനത്തിലെ ഒരു പ്രധാന ഔഷധമാണ്. ചുമ, ഉദരരോഗങ്ങൾ, വിശപ്പില്ലായ്മ, തുമ്മൽ, നീര് എന്നിവയ്ക്കെല്ലാം ഇത് ഉപയോഗിക്കാം. ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി. ഓർമ്മശക്തിയെ ഉണർത്തുന്നതിലും കേമനാണ്. അതുപോലെ, ഞരമ്പുരോഗങ്ങൾക്ക് ഫലപ്രദവുമാണ്. ഇഞ്ചിയുടെയും ചുക്കിന്റെയും പ്രധാന ഔഷധ പ്രയോഗങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
ഇഞ്ചിയുടെ ആരോഗ്യഗുണങ്ങൾ
- ഛർദ്ദിയും മനംപുരട്ടലും ഒഴിവാക്കാം
- ഇഞ്ചി ചേർത്ത ചായ നെഞ്ചെരിച്ചിലിന് ആശ്വാസം നൽകും
- അതിരോസ് ക്ലിറോസിസ് (രക്തധമനികൾ ദൃഢീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ) റിസ്ക് കുറയ്ക്കുന്നു
- ക്ഷീണമകറ്റി എനർജി പ്രദാനം ചെയ്യുന്നു
- നല്ലൊരു വേദനസംഹാരിയാണ്.
- പുരുഷവന്ധ്യതയുടെ കാരണങ്ങൾ കുറയ്ക്കുന്നു. സ്പേം കൗണ്ട് കൂട്ടാനും പ്രിമെച്വർ ഇജാക്കുലേഷൻ കുറയ്ക്കാനും ഇഞ്ചി സഹായിക്കും.
- പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു.
- ശ്വാസ കോശരോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. അപകടകരമായ ബാക്ടീരിയകളെ ശരീരത്തിലേക്കു കടത്തിവിടാതെ പ്രതിരോധിക്കും
- ഗർഭകാലത്തെ മോണിംഗ് സിക്നസിന് ആശ്വാസം നൽകുന്നു.ഗർഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാൻ ഇഞ്ചി കഴിച്ചാൽ മതി.
- ദഹനപ്രക്രിയയെ സഹായിക്കുന്നു
- വിശപ്പ് ഇല്ലാത്തവർ ആഹാരത്തിന് അര മണിക്കൂർ മുൻപ് ഇഞ്ചി പച്ചയായി കഴിക്കുക. വിശപ്പ് ലഭിക്കും - വയറിലെ വേദനയും ഗ്യാസ് കെട്ടലും അകറ്റാൻ ഇഞ്ചി പച്ചയ്ക്ക് കഴിക്കുക. ദിവസവും രാവിലെ ഒരു ഗ്ലാസ് ഇഞ്ചിച്ചായ കുടിക്കുന്നത് വായു പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ആർത്തവവേദന അകറ്റാനും ഉത്തമം
- സൈനസൈറ്റിസ്, മൈഗ്രേൻ എന്നിവയാലുള്ള തലവേദനയ്ക്ക് ശമനം നൽകും. ഇഞ്ചി കുഴമ്പു രൂപത്തിലാക്കി നെറ്റിത്തടത്തിൽ മസാജ് ചെയ്യാം. അരോമ തെറാപ്പിയും ഫലപ്രദമാണ്.
- ജോയിന്റ് പെയിൻ, ആർത്രൈറ്റിസ് എന്നിവയ്ക്ക് ആശ്വാസം നൽകും.
- രക്തസമ്മർദം, സ്ട്രോക്ക്, കൊളസ്ട്രോൾ എന്നിവയെല്ലാം തടയാൻ ഇഞ്ചി മികച്ചതുതന്നെ.
- ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു മാർഗമാണ് ഇഞ്ചി.
- മൈഗ്രേനിന് ഇഞ്ചി പരിഹാരമാണ്. മൈഗ്രേനിന് നൽകുന്ന സുമാട്രിപ്പാൻ എന്ന മരുന്നിന് തുല്യമാണ് ഇഞ്ചി എന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
- വണ്ണം കൂടുന്നതിൽ വിഷമിക്കുന്നവർക്ക് ഇഞ്ചി നല്ലൊരു അഭയ സ്ഥാനമാണ്. രാവിലെ ഇഞ്ചി കഴിക്കുകയോ ഇഞ്ചി ചേർത്ത വെള്ളം കുടിക്കുകയോ ചെയ്താൽ അമിത വിശപ്പ് ഒഴിവാകും. ശരീരത്തിന്റെ ആകാരഭംഗിയും നിലനിൽക്കും. രാവിലെ വെറും വയറ്റിൽ ഇഞ്ചി വെറുതെ കഴിച്ചാൽ പോലും നാൽപ്പത് കാലറിയോളം കൊഴുപ്പാണ് എരിഞ്ഞടങ്ങുന്നത്.
- കഫകെട്ട്, ഛർദ്ദി എന്നിവയ്ക്ക് ഇഞ്ചിനീര് തേനിൽ ചാലിച്ച് ഉപയോഗിക്കുന്നത് നല്ല ഫലം തരും.