കുട്ടികൾക്ക് ഫേഷ്യൽ പോലുള്ള ബ്യൂട്ടി ട്രീറ്റ്മെന്റ്സൊന്നും ചെയ്യരുത്. മുഖത്തെ സ്വാഭാവികമായ നൈർമല്യം നശിപ്പിക്കാൻ ഇത്തരം ട്രീറ്റ്മെന്റുകൾ കാരണമാകും. മുടിയിൽ ഷാംപുവും കണ്ടീഷണറും സ്ഥിരമായി ഉപയോഗിക്കാനും അനുവദിക്കരുത്. മുടിയുടെ വളർച്ചയെ തന്നെ ഇത്തരം കെമിക്കൽസ് പ്രതികൂലമായി ബാധിക്കും. ആഴ്ചയിൽ ഒരു തവണ ഇത് ചെയ്യുന്നതിൽ തെറ്റില്ല.
കുഞ്ഞുങ്ങളെ പാർട്ടിക്കൊരുക്കുമ്പോൾ ഒരിക്കലും അധികമായി മേക്കപ്പിട്ട് കൊടുക്കരുത്. വേണമെങ്കിൽ മുടി വെട്ടി സ്റ്റൈലാക്കാം.കുഞ്ഞി ചുണ്ടുകളിൽ ലിപ്സ്റ്റിക്കും വേണ്ട. ചുണ്ട് ചെറുപ്പത്തിലേ കറുക്കുന്നതിന് ലിപ്സ്റ്റിക് വഴിയൊരുക്കും