-terrorist

ന്യൂഡൽഹി: അയോദ്ധ്യ കേസിൽ വിധി വരാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേ ഉത്തർ പ്രദേശിൽ പാക് ഭീകരർ പ്രവേശിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. അയോദ്ധ്യ ലക്ഷ്യമിട്ടാണ് ഭീകരർ എത്തിയിരിക്കുന്നതെന്നും നേപ്പാൾ വഴി ഏഴ് ഭീകരർ ഇന്ത്യയിലേക്ക് പ്രവേശിച്ചതായാണ് സൂചനയെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഇവർ അയോദ്ധ്യ, ഫൈസാബാദ്, ഗോരഖ്പൂർ എന്നിവിടങ്ങളിൽ ഒളിച്ചിരിക്കുന്നതായാണ് കരുതപ്പെടുന്നത്. ഏഴ് ഭീകരരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഭീകരവാദികൾ എത്തിയതിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും, എന്നിരുന്നാലും തങ്ങൾ ജാഗരൂകരാണെന്നും സുരക്ഷ ശക്തപ്പെടുത്തിയിട്ടുണ്ടെന്നും യുപി പോലീസ് മേധാവി ഒ.പി സിംഗ് വ്യക്തമാക്കി