samyuktha-bijumenon

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും. മധുരനൊമ്പക്കാറ്റ്, മഴ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ നായകനും നായികയുമായി എത്തിയതോടെയായിരുന്നു താരങ്ങൾക്കിടയിൽ പ്രണയത്തിന്റെ മൊട്ടിട്ടത്. ഒടുവിൽ 2002ൽ വിവാഹിതരുമായി.

ബിജു മേനോൻ ഇപ്പോഴും തിരക്കേറിയ താരമാണ്. വിവാഹശേഷം സിനിമ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും മകനും യോഗയുമൊക്കെയായി തിരക്കിലാണ് സംയുക്തയും. ചുരുങ്ങിയ കാലം മാത്രമേ സിനിമ രംഗത്ത് ഉണ്ടായിരുന്നുള്ളുവെങ്കിലും ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സംയുക്ത വർമ.

താരത്തിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്ന നിരവധിയാളുകൾ ഉണ്ട്. കൂടാതെ സംയുക്തയുടെ വിശേഷങ്ങളറിയാനും ആരാധകർ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ പ്രണയത്തിലാകുന്നതിന് മുമ്പ് സംയുക്തയെക്കുറിച്ച് താൻ രഞ്ജി പണിക്കറോട് പറഞ്ഞ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ബിജുമേനോൻ.

'അന്ന് സംയുക്ത എന്നെയൊന്ന് മൈൻഡ് പോലും ചെയ്തിരുന്നില്ല. കുറേ ചിരി വെറുതെയായിട്ടുണ്ട്. സെറ്റിൽ കാവ്യ മാധവനുണ്ട്, ഞങ്ങൾ സംസാരിച്ചിരിക്കും. അപ്പോൾ ആ പരിസരത്ത് പോലും സംയുക്ത വരില്ല. ചന്ദ്രനുദിക്കുന്ന ദിക്കിൽ കഴിഞ്ഞ് ഒരു ദിവസം അവളുടെ അഭിനയം എങ്ങനെയുണ്ട്?​ നല്ല കുട്ടിയാണോയെന്ന് രഞ്ജി പണിക്കർ എന്നോട് ചോദിച്ചു. അഭിനയം കുഴപ്പമൊന്നുമില്ല എന്നാൽ ഭയങ്കര ജാഡയാണെന്ന് ഞാൻ പറഞ്ഞു. അന്ന് ഇങ്ങനെയാകുമെന്ന് അറിയില്ലാലോ​​"- ബിജുമേനോൻ പറഞ്ഞു.