തീയതി നീട്ടി
നാലാം സെമസ്റ്റർ എം.ബി.എ ആഗസ്റ്റ് 2019 പരീക്ഷയുടെ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിനുളള തീയതി 11 ലേക്ക് നീട്ടി.
വാചാ പരീക്ഷ
നാലാം സെമസ്റ്റർ എൽ എൽ.എം പരീക്ഷകളുടെ വാചാ പരീക്ഷ
19 ന് രാവിലെ 9.30 മുതൽ സർവകലാശാല സമുച്ചയത്തിൽ നടത്തും.
ലാബ്/പ്രാക്ടിക്കൽ
ഏഴാം സെമസ്റ്റർ - 2008 സ്കീം - ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചുകളിലെ ലാബ്/പ്രാക്ടിക്കൽ 7 മുതൽ നടത്തും.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി) റഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി പരീക്ഷയുടെയും, 10 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി) റഗുലർ & സപ്ലിമെന്ററി പരീക്ഷയുടെയും വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഇന്റേണൽ മാർക്ക്
എം.ബി.എ (വിദൂര വിദ്യാഭ്യാസം - 2018 ബാച്ച്) ഒന്നാം സെമസ്റ്റർ ഇന്റേണൽ മാർക്ക് പ്രസിദ്ധീകരിച്ചു. പരാതിയുളളവർ അഞ്ച് ദിവസത്തിനകം കോ - ഓർഡിനേറ്ററെ അറിയിക്കണം. അതിനു ശേഷമുള്ള പരാതികൾ സ്വീകരിക്കില്ല.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്നോളജി (2013 അഡ്മിഷന് മുൻപ്) (2012 അഡ്മിഷൻ സപ്ലിമെന്ററി, 2010 & 2011 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
സെലക്ഷൻ ട്രയൽ
35 - ാമത് അന്തർ സർവകലാശാല സൗത്ത് സോൺ യുവജനോത്സവത്തിൽ പങ്കെടുക്കാനുളള കേരള സർവകലാശാല ടീമിനെ തിരഞ്ഞെടുക്കുന്നതിനുളള 'സെലക്ഷൻ ട്രയൽ' 8 ന് രാവിലെ 9.30 ന് തിരുവനന്തപുരത്ത് പി.എം.ജിയിലുളള ഡിപ്പാർട്ട്മെന്റ് ഒഫ് സ്റ്റുഡന്റ്സ് സർവീസിൽ നടത്തും. 2019 ൽ കാര്യവട്ടത്ത് നടന്ന സർവകലാശാല യുവജനോത്സവത്തിലും കൊല്ലം ടി.കെ.എം കോളേജിൽ നടന്ന നാടകോൽസവത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് (സൗത്ത് സോൺ യുവജനോൽസവത്തിലെ മൽസരയിനങ്ങളുമായി ബന്ധപ്പെട്ടവ) സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. വിശദമായ അറിയിപ്പുകൾ ബന്ധപ്പെട്ട കോളേജുകൾക്ക് നൽകിയിട്ടുണ്ട്. അർഹരായ വിദ്യാർത്ഥികൾ 8 ന് രാവിലെ 9.30 ന് ഡിപ്പാർട്ട്മെന്റ് ഒഫ് സ്റ്റുഡന്റ്സ് സർവീസസിൽ കോളേജ് ഐ.ഡി കാർഡുമായി ഹാജരാകണം.