engineering-college-stude
ENGINEERING COLLEGE STUDENTS



കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും, സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിന് അർഹത നേടുന്നതിനുള്ള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള, കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശനമേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഡിസംബർ ഒന്നിന് നടത്തും.
11 ന് വൈകിട്ട് അഞ്ച്‌വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് kmatkerala.in സന്ദർശിക്കുക.
അവസാന ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും കെ മാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. സംശയ നിവാരണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി പ്രവേശന മേൽനോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471-2335133, 8547255133 എന്നീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

സി-ആപ്ട് മൾട്ടിമീഡിയ അക്കാഡമിയിൽ 3ഡി പ്രിന്റിംഗ് കോഴ്സ്
കേരള സർക്കാർ സംരംഭമായ സി-ആപ്ട് മൾട്ടിമീഡിയ അക്കാഡമി ഏറ്റവും നൂതനവും സാങ്കേതികവുമായ 3ഡി പ്രിന്റിംഗ് കോഴ്സ് ആരംഭിക്കുന്നു. ഇതിന്റെ ആദ്യ ബാച്ചിന്റെ ക്ലാസുകൾ അങ്കമാലി ഫീസാറ്റ് എൻജിനിയറിംഗ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിച്ചു. സി-ആപ്ട് മൾട്ടിമീഡിയ അക്കാഡമിയുടെ തിരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ അടുത്ത മാസം മുതൽ ക്ലാസുകൾ ആരംഭിക്കും. ഫോൺ: 0471-2474720, 0471-2467728.


ദേവസ്വം ബോർഡ് എൽ.ഡി ക്ലാർക്ക്: സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിച്ചു
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലാർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നം. 16/2018) തസ്തികയിൽ നടന്ന ഒ.എം.ആർ പരീക്ഷയിൽ യോഗ്യരായവരുടെ സാദ്ധ്യതാ പട്ടിക, ഇൻവാലിഡേഷൻ നോട്ടിഫിക്കേഷൻ എന്നിവ www.kdrb.kerala.gov.in ൽ. സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർ ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി മുതൽ രണ്ടു മാസത്തിനകം പേര്, ജനനത്തീയതി, സമുദായം, ഇ ഡബ്ല്യൂഎസ് സ്റ്റാറ്റസ്, നോൺക്രീമിലെയർ, വിദ്യാഭ്യാസയോഗ്യത, മറ്റു ആനുകൂല്യങ്ങൾ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യുകയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, ആയുർവേദ കോളേജിനു സമീപം, എം.ജി റോഡ്, തിരുവനന്തപുരം 695001 വിലാസത്തിൽ തപാലായി അയയ്ക്കുകയോ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നേരിട്ടെത്തിക്കുകയോ വേണം. ഹിന്ദു മതത്തിലെ സംവരണേതര സമുദായത്തിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് അർഹരായ മെയിൻ - സപ്ലിമെന്ററി ലിസ്റ്റിലുള്ള സംവരണേതര സമുദായത്തിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ആ വിവരം അവകാശപ്പെടുകയും അത് തെളിയിക്കുന്നതിനായി വില്ലേജ് ഓഫീസർ നൽകുന്ന നിർദിഷ്ട മാതൃകയിലുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.






പരീക്ഷാഫലം
ഡി.എൽ.ഇ.ഡി അറബിക്, ഉറുദു പരീക്ഷാഫലം www.keralapareekshabhavan.in ൽ.

ജൂനിയർ കൺസൾട്ടന്റ് (ടെക്നിക്കൽ) ഒഴിവ്
സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷനിൽ ജൂനിയർ കൺസൾട്ടന്റിന്റെ (ടെക്നിക്കൽ) ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദമാണ് യോഗ്യത. വൈദ്യുതി സംബന്ധമായ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷകർ 35 വയസിൽ താഴെ പ്രായമുള്ളവരാകണം. ഡിസംബർ അഞ്ചിനകം അപേക്ഷകൾ ലഭിക്കണം. കവറിനു മുകളിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം.


ഹയർ സെക്കൻഡറി പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു
2020 മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാർച്ച് 10ന് ആരംഭിച്ച് 26ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. പരീക്ഷകൾ ആരംഭിക്കുന്നത് രാവിലെ 9.45ന് ആയിരിക്കും. പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. രണ്ടാംവർഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി 15. ഒന്നാംവർഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി 22. രണ്ടാം വർഷ പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും അവർ ഉപരിപഠനത്തിന് യോഗ്യരാകുന്ന മുറയ്ക്ക് പരീക്ഷാ സർട്ടിഫിക്കറ്റിനോടൊപ്പം മൈഗ്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല.
കമ്പാർട്ട്‌മെന്റൽ വിദ്യാർത്ഥികൾ 2020 മാർച്ചിലെ പരീക്ഷയ്ക്ക് വീണ്ടും ഫീസൊടുക്കി അപേക്ഷ നൽകേതില്ല. അപേക്ഷാ ഫോമുകൾ ഹയർ സെക്കൻഡറി പോർട്ടലിലും എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും ലഭ്യമാണ്. ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല. പരീക്ഷാ വിജ്ഞാപനം www.dhsekerala.gov.in ൽ.


എയ്ഡ്സ് രോഗികളായ വിമുക്തഭടൻമാർക്കും ആശ്രിതർക്കും ആജീവനാന്ത സഹായം
എയ്ഡ്സ് രോഗികളായ വിമുക്തഭടൻമാർ, വിധവകൾ, വിമുക്തഭടൻമാരുടെ ഭാര്യമാർ, ആശ്രിതരായ മക്കൾ എന്നിവർക്ക് പ്രതിമാസം 1500 രൂപ വീതം ആദ്യത്തെ മൂന്ന് വർഷത്തേക്ക് സാമ്പത്തിക സഹായം നൽകി വന്നിരുന്നത് ആജീവനാന്തമാക്കി സർക്കാർ ഉത്തരവായി. വാർഷിക വരുമാനം നാലുലക്ഷം രൂപയിൽ താഴെയുള്ള വിമുക്തഭടൻമാരുടെ മക്കൾക്ക് വിവിധ മത്സര പരീക്ഷകളായ സെറ്റ്, നെറ്റ്, ജെആർഎഫ്, ഐസിഡബ്ല്യുഎ, സിഎ, സിവിൽ സർവീസ് എന്നിവയ്ക്ക് പരിശീലന ക്ലാസുകൾക്ക് 20000 രൂപ ഒറ്റത്തവണ സാമ്പത്തിക സഹായം നൽകിയിരുന്നതിൽ വരുമാന പരിധി അഞ്ച് ലക്ഷം രൂപയായും സാമ്പത്തിക സഹായം 35,000 രൂപയായും വർദ്ധിപ്പിച്ചു.