
തിരുവനന്തപുരം: സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു. കോട്ടൺഹിൽ സ്കൂൾ പ്രിൻസിപ്പൽ പ്രീത .കെ.എൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടൺഹിൽ എൽ.പി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അനോജ് .എസ്.എസ്, സ്കൂൾ ലീഡർ ആഭ .എ.എം തുടങ്ങിയവർ സംസാരിച്ചു. സൗത്ത് എ.ഇ.ഒ ശൈലജാ ബായി സ്വാഗതവും ഹെഡ്മിസ്ട്രസ് രാജശ്രീ .കെ നന്ദിയും പറഞ്ഞു. സബ്‌ജില്ലയിൽ ഓവറാൾ ചാമ്പ്യൻമാരാകുന്ന സ്‌കൂളിന് നൽകാൻ ഡോ.വെള്ളായണി അർജുനൻ ഏർപ്പെടുത്തിയ റോളിംഗ് ട്രോഫി മകൾ ഡോ.രാജശ്രീയിൽ നിന്ന് ഡെപ്യൂട്ടി സ്പീക്കറും എ.ഇ.ഒ യും ഏറ്റുവാങ്ങി. ഒന്നാം ദിവസം 15 വേദികളിലായി രചനാ മത്സരം പൂർത്തിയായി. രണ്ടാം ദിവസമായ ഇന്ന് എട്ടു വേദികളിലായി നൃത്ത ഇനങ്ങളും നാടകവും നടക്കും.കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസ്, എൽ.പി.സ്‌കൂൾ, ഗവ.പ്രീ-പ്രൈമറി ടി.ടി.ഐ, ശിശുവിഹാർ യു.പിസ്കൂൾ എന്നിവിടങ്ങളിലെ എട്ടു വേദികളിലായാണ് കലോത്സവം. മത്സരങ്ങളുടെ ഫലങ്ങൾ Kalolsavamsouth.weebly.com എന്ന വെബ്സൈറ്റിൽ ലഭ്യമാകും.