parachi-tehlan

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമങ്കം. ചിത്രത്തിന്റെ ടീസറും ട്രെയിലറും മാത്രമല്ല മൂക്കുത്തി ഗാനരംഗവും ഏറെ ശ്രദ്ധയാകർശിച്ചിരുന്നു. ഈ ഗാനം പുറത്തിറങ്ങിയതോടെ നടി പ്രാച്ചി തെഹ്ലാനും ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞുരുന്നു. ഇപ്പോൾ താരം പങ്കുവച്ച വീഡിയോ അണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഷൂട്ടിംഗിനെയുള്ള ഒഴിവ് സമയം ആസ്വദിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മാമാങ്കത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുന്നു എന്നുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ കൂടുതലായും വരുന്നത്. നേരത്തെ സഹതാരങ്ങൾക്കൊപ്പമുള്ള രസകരമായ ടിക് ടോക് വീഡിയോകൾ പ്രാചി തെഹ്ലാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

View this post on Instagram

#Unnimaya Enjoying herself during her alone time 💜

A post shared by PRACHI TEHLAN (@prachitehlan) on

ഡൽഹി സ്വദേശിയായ പ്രാച്ചി തെഹ്ലാൻ മികച്ച ബാസ്‌ക്കറ്റ് ബോൾ പ്ലേയർ കൂടിയാണ്. നീണ്ട കാത്തിരിപ്പിന് ശേഷം നവംബർ 21നാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. പദ്മകുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസിനെത്തും