ലക്നൗ: ബി.ജെ..പിയുടെ വനിതാ വിഭാഗമായ മഹിളാമോർച്ചയുടെ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ മുസഫർ നഗറിലെ ബുധാനയിലാണ് സംഭവം നടന്നത്.
ബി.ജെ.പി മണ്ഡൽ വൈസ് പ്രസിഡന്റ് ആശിഷ് ജെയിനെതിരെ മഹിളാ മോർച്ച പ്രവർത്തകയായ യുവതി നൽകിയ പരാതിയിൽ കേസ് കേസ് രജിസ്റ്റർ ചെയ്തതായി സർക്കിൾ ഇൻസ്പെക്ടർ കുശാൽ പാൽ സിംഗ് പറഞ്ഞു.
വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ച് കയറൽ, ക്രമസമാധാനം തകർക്കൽ തുടങ്ങിയ വകുപ്പുകൾചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.