ഫൂഷോ (ചൈന): ചൈന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ ലോക ചാമ്പ്യൻ പി.വി. സിന്ധു പുറത്തായി. വനിത സിംഗിൾസ് ഒന്നാം റൗണ്ടിൽ ചൈനീസ് തായ്പേയുടെ പയി യു പോയോട് തോറ്റാണ് സിന്ധു പുറത്തായത്. ലോക ആറാം റാങ്കുകാരിയായ സിന്ധു 42-ാം റാങ്കുകാരിയായ പോയോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 13-21, 21-18, 19-21നായിരുന്നു തോറ്റത്. മത്സരം 72 മിനിട്ട് നീണ്ടു.
പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയും ആദ്യ റൗണ്ടിൽ തോറ്റു. ഡെൻമാർക്കിന്റെ
റസ്മൂസ് ജെംകയോട് നേരിട്ടുള്ള ഗെയിമുകളിൽ 17-21, 18-21നാണ് പ്രണോയ് തോൽവി സമ്മതിച്ചത്. ഡെംഗു ബാധിതനായി ചികിത്സയിലായിരുന്ന പ്രണോയ് അസുഖം മാറിയ ശേഷം പങ്കെടുത്ത ആദ്യ ടൂർണമെന്റാണിത്.
മെന്റാണിത്.
ഡബിൾസുകളിൽ
വിജയം
അതേസമയം പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്സായിരാജ് - ചിരാഗ് ഷെട്ടി സഖ്യം അമേരിക്കൻ ജോഡി ഫിലിപ്പ് ച്യു- റെയാൻ ച്യു ടീമിനെ നേരിട്ടുള്ള ഗെയിമുകളിൽ 21-9, 21-15ന് കീഴടക്കിയാണ് രണ്ടാം റൗണ്ടിലെത്തിയത്.
മിക്സഡ് ഡബിൾസിൽ അശ്വിനി പൊന്നപ്പയ്ക്കൊപ്പവും സാത്വിക് സായ്രാജ് വിജയം കൊയ്തു. ഒന്നാം റൗണ്ടിൽ കനേഡിയൻ ജോഡി ജോഷ്വാ ഹൾബുർട്ട് യു - ജോസ്ഫൈൻ യു ജോഡിയെയാണ് സാത്വിക്സായ് രാജും അശ്വനി പൊന്നപ്പയും കീഴടക്കിയത്. സകോർ:21-19, 21-19.