കണ്ണൂർ: കണ്ണൂരിലെ കുന്നത്തൂർപ്പാടി വനത്തിൽ സാരി ചുറ്റിയ അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് എത്തിച്ചേർന്നത് മലപ്പട്ടം അടൂർ സ്വദേശി കിഴക്കേപുരയിൽ ശശി(45) എന്ന ആശാരിപ്പണിക്കാരനിലാണ്. എന്നാൽ മരണപ്പെട്ടത് ശശിയാണെന്ന് ഉറപ്പാക്കാൻ ഡി.എൻ.എ ടെസ്റ്റ് കൂടി വേണ്ടി വരും. അതേസമയം ഞെട്ടിക്കുന്ന കഥകളാണ് ശശിയെ കുറിച്ച് പുറത്ത് വരുന്നത്. രാത്രിയിൽ ആൾ സഞ്ചാരം ഇല്ലാത്ത വഴികളിൽ യക്ഷിയുടെ രൂപം കെട്ടിയാണ് ശശി സഞ്ചരിക്കാറ്.
പകൽ സമയങ്ങളിൽ ആശാരിപ്പണിക്ക് പോകുന്ന ശശി ഒരു തരത്തിലുള്ള സ്വഭാവ വൈകല്യവും കാണിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഒരു തവണ രാത്രി സ്ത്രീ വേഷത്തിൽ കണ്ടതിനെ തുടർന്ന് ചിലര്‍ ഇയാളെ മർദ്ദിച്ചിരുന്നു. എന്നാൽ ഇയാൾ വേഷം കെട്ടൽ തുടർന്നുകൊണ്ടിരുന്നു. നാട്ടുകാർ മർദ്ദിച്ചതിനെ തുടർന്ന് മറ്റൊരു സ്ഥലത്തേെ വാടക വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. ശശിയുടെ പ്രത്യേക തരം മാനസിക വൈകല്യം ആരും ഗൗരവത്തിൽ എടുക്കുകയോ ചികിത്സ നൽകുകയോ ചെയ്തിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു..
സാരിയുടുത്ത് ആഭരണങ്ങൾ അണിഞ്ഞ് സിന്ദൂരപൊട്ടും തൊട്ട് കണ്മഷിയും ചാന്തും ചാർത്തിയാണ് ഇയാൾ രാത്രകാലങ്ങളിൽ പുറത്തിറങ്ങാറെന്ന് ദൃക്സാക്ഷികൾ പറയുന്നു.. ശശിയുടെ മൃതദേശം അഴുകുയ നിലയിലാണ് കണ്ടെടുത്തത്. കുടുംബാംഗങ്ങൾ മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും സ്ഥിരീകരണത്തിനായി ഡി.എൻ.എ ടെസ്റ്റ് കൂടി വേണ്ടി വരും. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് മരിച്ചത് പെണ്ണല്ല, പെൺവേഷം കെട്ടിയ പുരുഷനാണ് എന്ന് മനസ്സിലായത്. മൃതദേഹത്തിന് സമീപത്ത് നിന്നും വിഷക്കുപ്പി കണ്ടെത്തിയിട്ടുണ്ട് .കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ ജില്ലയിലെ കുമ്പത്തൂർപാടി വനത്തിൽ വിറക് ശേഖരിക്കാൻ പോയവരാണ് മൃതശരീരം കണ്ടത്.