mosque

ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം പള്ളികളിലെ പ്രധാന കവാടത്തിലൂടെ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യത, ലിംഗ നീതി, ജീവിതത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. പുനൈയിൽ നിന്നുള്ള ദമ്പതികളായ യാസ്മീൻ സുബേർ അഹമ്മദ്, സുബേർ അഹമ്മദ് നസീർ എന്നിവരുടേതാണ് ഹർജി.

ജസ്റ്റിസ്മാരായ എസ്.എ ബോബ്ഡെ, അബ്ദുൽ നസീർ, കൃഷ്ണ മുരാരി എന്നിവർഅടങ്ങിയ ബെഞ്ച് ഹർര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോൾ കേസിലെ എതിർകക്ഷികൾ ആയ മഹാരാഷ്ട്ര വഖഫ് ബോർഡ് നിലപാട് അറിയിക്കാൻ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടു. എന്നാൽപത്ത് ദിവസത്തിന് ശേഷം ഹർജി പരിഗണിക്കാം എന്ന് ജസ്റ്റിസ് ബോബ്ഡെ അറിയിച്ചു. പത്ത് ദിവസത്തേക്ക് ഈ ഹർജി പരിഗണിക്കാക്കാനായി മാറ്റുന്നത് ഒരു പ്രത്യേക കാരണത്താൽ ആണെന്നും ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി.