ഇന്ത്യൻ ആർമിയുടെ 130-ാമത് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് (ടി.ജി.സി.-130) അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലെ എൻജിനീയറിങ് ബിരുദധാരികളായ പുരുഷൻമാർക്കാണ് അവസരം.
സിവിൽ, ആർക്കിടെക്ചർ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കംപ്യൂട്ടർ ടെക്നോളജി/ഇൻഫോടെക് അല്ലെങ്കിൽ എം.എസ്സി. കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ്, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ, മെറ്റലർജിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മൈക്രോ ഇലക്ട്രോണിക്സ് ആൻഡ് മൈക്രോവേവ് സ്ട്രീമുകളിലായി ആകെ 40 ഒഴിവുകളുണ്ട്. യോഗ്യത: അതത് ട്രേഡിൽ എൻജിനീയറിങ് ബിരുദം. എൻജിനീയറിങ് അവസാനവർഷക്കാർക്കും അപേക്ഷിക്കാവുന്നതാണ്.
ഇവർ 2020 ജനുവരി ഒന്നിന് മുമ്പോ എൻജിനീയറിങ് ഡിഗ്രി നേടിയിരിക്കണം. പ്രായം: 01.07.2020-ന് 20-27 വയസ്സ്. 1993 ജൂലായ് രണ്ടിനും 2000 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ (രണ്ട് തീയതികളും ഉൾപ്പെടെ). ശാരീരിക യോഗ്യത: ഉയരം 157.5 ഭാരം, നെഞ്ചളവ് എന്നിവ ആനുപാതികം. കാഴ്ച Better Eye 6/6, Worse Eye 6/18. ശാരീരികയോഗ്യതാ പരീക്ഷയുണ്ടാകും (15 മിനിറ്റിൽ 2.4 കി.മീ. ഓട്ടം, പുഷ് അപ് 13, സിറ്റ് അപ് 25, ചിൻഅപ് 6, റോപ്ക്ലൈമ്പീംങ് 3.4 മീറ്റർ). തിരഞ്ഞെടുപ്പ്: പ്രാഥമികഘട്ട സ്ക്രീനിങ്ങിനുശേഷം എസ്.എസ്.ബി. ഇന്റർവ്യൂ, ഗ്രൂപ്പ്ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ടാകും. അപേക്ഷിക്കേണ്ടവിധം: www.joinindianarmy.nic.in -ലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയാൽ ഉദ്യോഗാർഥികൾ അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് (റോൾ നമ്പർ ഉൾപ്പെടെയുള്ളത്) എടുക്കണം. ഒരു പ്രിന്റൗട്ടിൽ ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി യോഗ്യത (10, 12, BE/BTech Marksheeets), ജാതി/വിഭാഗം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം റിക്രൂട്ട്മെന്റ് സമയത്ത് ഹാജരാക്കണം. രണ്ടാമത് കോപ്പി ഉദ്യോഗാർഥിയുടെ പക്കൽ സൂക്ഷിക്കാനുള്ളതാണ്. അപേക്ഷയുടെ പ്രിന്റൗട്ടോ മറ്റേതെങ്കിലും രേഖകളോ തപാലിൽ അയയ്ക്കേണ്ടതില്ല. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 14.
വാരണാസി ഡീസൽ ലോക്കോമോട്ടീവ് വർക്സിൽ
വാരണാസി ഡീസൽ ലോക്കോമോട്ടീവ് വർക്സിൽ അപ്രന്റിസ് ഒഴിവുണ്ട്. ഐടിഐ 300, നോൺഐടിഐ 74 എന്നിങ്ങനെയാണ് ഒഴിവ്. ഫിറ്റർ, കാർപന്റർ, പെയിന്റർ(ജനറൽ), മെഷീനിസ്റ്റ്, വെൽഡർ(ജിആൻഡ്ഇ), ഇലക്ട്രീഷ്യൻ വിഭാഗങ്ങളിലാണ് ഒഴിവ്. www.aoorenticeshio.gov.in വഴി രജിസ്റ്റർ ചെയ്തവരാകണം അപേക്ഷകർ. 50ശതമാനം മാർക്കോടെ പത്താം ക്ലാസ്സും ഐടിഐയും ജയിച്ചവർക്ക് അപേക്ഷിക്കാം. www.dlw.ind ia n railways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 21.
റെയിൽ വീൽ ഫാക്ടറിയിൽ
ബംഗളൂരുവിലെ റെയിൽ വീൽ ഫാക്ടറിയിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ് അവസരം. 192 ഒഴിവുണ്ട്. കർണാടക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരാണ് അപേക്ഷിക്കേണ്ടത്. റെയിൽവേ ജീവനക്കാരുടെ ആശ്രിതർക്കും അപേക്ഷിക്കാം. ഫിറ്റർ, മെഷീനിസ്റ്റ്, മെക്കാനിക്(മോട്ടോർ വെഹിക്കിൾ), ടർണർ, സിഎൻസി പ്രോഗ്രാമിംഗ് കം ഓപ്പറേറ്റർ(സിഒഇ ഗ്രൂപ്പ്), ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്്, മെക്കാനിക് ട്രേഡുകളിലാണ് ഒഴിവ്. യോഗ്യത: 50 ശതമാനം മാർക്കോടെ പത്താംക്ളാസ് ജയിക്കണം. ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി സർടിഫിക്കറ്റ്. വിശദവിവരത്തിന് www.rwf.indianrailways.gov.in
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ
ഋഷികേശ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ നഴ്സിംഗ് ഓഫീസർ (സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്) ഗ്രൂപ്പ് ബി തസ്തികയിൽ 372 ഒഴിവുണ്ട്. യോഗ്യത ബി.എസ്സി നഴ്സിംഗ് /ജനറൽ നഴ്സിംഗ്് ആൻഡ് മിഡ്വൈഫറിയിൽ ഡിപ്ലോമ. നഴ്സസ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ വേണം. പ്രായം 21‐30. വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 24. വിശദവിവരങ്ങൾക്ക്: aiimsrishikesh.edu.in
സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ
സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. ഇൻഫർമേഷൻ ടെക്നോളജി 26, സെക്യൂരിറ്റി ഓഫീസർ(എംഎംജിഎസ്ത്രി) 1, സെക്യൂരിറ്റി ഓഫീസർ(ജെഎംജിഎസ്വൺ) 9, റിസ്ക് മാനേജർ(എംഎംജിഎസ്ത്രി) 6, റിസ്ക് മാനേജർ (എംഎംജിഎസ്ടു) 6, ഫിനാൻഷ്യൽ അനലിസ്റ്റ്/ക്രെഡിറ്റ് ഒഫീസർ 10, ഇക്കണോമിസ്റ്റ് 10, സിഡിഒ/ ചീഫ് ഡാറ്റ സയന്റിസ്റ്റ് 1, ഡാറ്റ അനലിസ്റ്റ് 3, അനലിറ്റിക്സ്‐ സീനിയർ മാഗനജർ 2, ഡാറ്റ എൻജിനിയർ 2, ഡാറ്റ ആർകിടെക്ട് 2, സിഎ/ക്രെഡിറ്റ് ഓഫീസർ 5 എന്നിങ്ങനെ ആകെ 74 ഒഴിവുണ്ട്. www:centralbankofindia.co.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 21.
നിഷിൽ
നിഷിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്) സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ ലീവ് വേക്കൻസിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 11. വിശദവിവരത്തിന് nish.ac.in.
പിജിമറിൽ 78 നഴ്സിംഗ് ഒാഫീസർ
ചണ്ഡിഗഢിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിമർ) വിവിധ തസ്തികകളിലായി 84 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 78 ഒഴിവുകൾ നഴ്സിംഗ് ഒാഫീസർ തസ്തികയിലാണ്. അപേക്ഷിക്കേണ്ട വിധം: www.pgimer.edu.in എന്ന വെബ്സൈറ്റ് വഴി ഒാൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. പേര്, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങയ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ ലഭിക്കുന്ന യൂസർ നെയിമും പാസ്വേഡും സൂക്ഷിച്ചുവയക്കുക. അപേക്ഷയുടെ ആദ്യഘട്ടം പൂർത്തിയാക്കിയവർ ഇതുപയോഗിച്ച് ലോഗ്ഇൻ ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കാനുള്ള ചെലാൻ ഡൗൺലോഡ് ചെയ്യണം. എസ്സി, എസ്ടിക്കാർക്ക് 500 രൂപയും മറ്റെല്ലാ വിഭാഗക്കാർക്കും 1000 രൂപയുമാണ് അപേക്ഷാ ഫീസ്. ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഫീസടച്ചശേഷം ചെലാനിലെ വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തണം. അതിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. ഇതോടെ അപേക്ഷാ സമർപ്പണം പൂർത്തിയാകും. കൂടുതൽ വിവരങ്ങൾക്ക് വെബ്സെെറ്റ് സന്ദർശിക്കുക.
ഫാക്ടിൽ
ദ ഫെർടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. അസി. മാനേജർ(പ്രൊഡക്ഷൻ) 15, അസി. മാനേജർ മെയിന്റനൻസ്( ഇൻസ്ട്രുമെന്റേഷൻ) 3, അസി. മാഗനജർ(ഫയർ ആൻഡ് സേഫ്റ്റി) 2, അസി. മാനേജർ(തെർമൽ‐മെക്കാനിക്കൽ) 2, ടെക്നീഷ്യൻ(പ്രൊഡക്ഷൻ/ക്വാളിറ്റി അഷ്വറൻസ്) 28 എന്നിങ്ങനെയാണ് ഒഴിവ്. അസി. മാനേജർ തസ്തികയിൽ എൻജിനിയറിങ് ബിരുദവും ടെക്നഷ്യൻ യോഗ്യത കെമിസ്ട്രി അനുബന്ധവിഷയങ്ങളിൽ ബിഎസ്സി. ഉയർന്ന പ്രായം അസി. മാനേജർ 35, ടെക്നീഷ്യൻ 37.അപേക്ഷാഫോറത്തിന്റെ മാതൃക വിശദവിവരം എന്നിവ www.fact.co.in ൽ ലഭിക്കും. അപേക്ഷ Assistant General Manager (IE&HR), Human Resources Department, FEDO Building, FACT Ltd., Udyogamandal, Kerala. PIN 683 501എന്ന വിലാസത്തിൽ ലഭിക്കാനുള്ള അവസാന തീയതി നവംബർ 13
ഇന്ത്യൻ ബാങ്കിൽ
ഇന്ത്യൻ ബാങ്കിൽ സെക്യൂരിറ്റി ഗാർഡ് കം പ്യൂൺ ആകാം. സബോർഡിനേറ്റ് കാർഡറിലായി 115 ഒഴിവുണ്ട്. വിമുക്തഭടന്മാരാണ് അപേക്ഷിക്കേണ്ടത്. കര, നാവിക, വ്യോമസേനകളിൽനിന്ന് വിരമിച്ചവരാണ് അപേക്ഷിക്കേണ്ടത്. പത്താം ക്ലാസ്സ് ജയിക്കണം.അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം. കുറഞ്ഞത് എൽഎംവി ഡ്രൈവിങ് ലൈൻസൻസ് അഭികാമ്യം. കേരളത്തിൽ 10 ഒഴിവുണ്ട്. ഓൺലൈൻ എഴുത്ത് പരീക്ഷ, പ്രാദേശിക ഭാഷാ ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ, എന്നവയിലൂടെയാണ് തെരഞ്ഞെടുപ്പ്. www.indianbank.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 8.
ഡൽഹി സർവകലാശാല
ഡൽഹി സർവകലാശാലയുടെ കെമിസ്ട്രി പഠനവകുപ്പിൽ ഗസ്റ്റ് ഫാക്കൽറ്റി 27 ഒഴിവുണ്ട്. യോഗ്യത യുജിസി നിബന്ധനപ്രകാരം. അപേക്ഷ രജിസ്ട്രേഡായോ സ്പീഡ്പോസ്റ്റായോ Head Of the Department, Department Of Chemistry, Univerity of Delhi, Delhi 110007 എന്നവിലാസത്തിൽ നവംബർ എട്ടിനകം ലഭിക്കണം. hodchemistrydu@gmail.com എന്ന വിലാസത്തിൽ ഇ മെയിൽ ആയും ലഭിക്കണം. വിശദവിവരത്തിന് www.du.ac.in/www.chemistry.du.ac.in