കമ്പൈൻഡ് ഡിഫൻസ് സർവീസ് 418 ഒഴിവ്
കമ്പൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ‐2020ന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷക്ഷണിച്ചു.
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാഡമി 100, ഏഴിമല നേവൽ അക്കാഡമി 45, ഹൈദരാബാദ് എയർഫേഴ്സ് അക്കാഡമി 32, ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമി(എസഎസ്സി മെൻ) 225, ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമി(എസ്എസ്സി വുമൺ നോൺടെക്നിക്കൽ) 16 എന്നിങ്ങനെ ആകെ 418 ഒഴിവുകളിലേക്കാണ് നിയമനം. അവിവാഹിതരായ യുവതി/യുവാക്കൾക്ക് അപേക്ഷിക്കാം. ബിരുദം, എൻജിനിയറിങ് ബിരുദം, പ്ലസ്ടുതലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച് ബിരുദവും തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് കോഴ്സുകൾ.
യോഗ്യത, പ്രായം, കായികനിലവാരം എന്നിവ സംബന്ധിച്ച വിശദവിവരം വിജ്ഞാപനത്തിലുണ്ട്.
upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 19 വൈകിട്ട് ആറ്. വിശദവിവരത്തിന് : upsc.gov.in.
കുസാറ്റിൽ 104 അദ്ധ്യാപക ഒഴിവുകൾ
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിരവധി തൊഴിൽ അവസരം. അദ്ധ്യാപക വിഭാഗത്തിൽ 104 ഒഴിവുകളാണുള്ളത്. പ്രൊഫസർ (15), അസോസിയേറ്റ് പ്രൊഫസർ (37), അസിസ്റ്റന്റ് പ്രൊഫസർ (52) എന്നിങ്ങനെയാണ് ഒഴിവുകൾ. പ്രൊഫസർ തസ്തികയിൽ ജനറൽ കാറ്റഗറിക്ക് 4,000 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് 1,000 രൂപയാണ് ഫീസ്.അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 3,000 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് ഇത് 750 രൂപയാണ്.
അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാൻ 2,000 രൂപയാണ് ഫീസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് 500 രൂപയായിരിക്കും ഫീസ്.ഭിന്നശേഷിക്കാർക്ക് ഫീസ് ഇല്ല. ഫീസടയ്ക്കേണ്ടത് എൻഇഎഫ്ടി, ആർടിജിഎസ് എന്നീ വിധത്തിലാണ്.പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ യുജിസി നിഷ്കർഷിക്കുന്നതാണ്. വിശദമായ വിജ്ഞാപനത്തിനായി www.cusat.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.ഓൺലെെനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലെെനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ രണ്ടാണ്. ഓൺലെെൻ അപേക്ഷയുടെ കോപ്പിയും ബന്ധപ്പെട്ട രേഖകളുടെ കോപ്പിയും Register, Cochin University Of Science and Technology, Kochi - 682022 എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷകളുടെ കോപ്പി ഡിസംബർ പത്തിനു മുൻപ് ലഭിക്കണം.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക്
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനായി ആദ്യ കെഎഎസ് വിജ്ഞാപനം പിഎസ്സി പുറപ്പെടുവിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ഡിസംബർ നാല്. www.kerala psc.gov.in എന്ന വെബ്സൈറ്റിൽ വൺടൈം രജിസ്ട്രേഷൻ നടത്തിയ ശേഷം അപേക്ഷകൾ സമർപ്പിക്കാം. 186, 187, 188/2019 എന്നീ കാറ്റഗറി നമ്പറുകളിൽ കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി സ്ട്രീം-1, സ്ട്രീം-2, സ്ട്രീം-3 എന്നീ തസ്തികളാണ് അവസരം.ഒഴിവുകളുടെ എണ്ണം പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും 184 ഒഴിവുകൾ പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ ഓയിലിൽ 131 അപ്രന്റിസ്
പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, കേന്ദ്രഭരണ പ്രദേശമായ ദാദ്രനഗർ ഹവേലി എന്നിവിടങ്ങളിലായി ആകെ 131 ഒഴിവുകളാണുള്ളത്. അക്കൗണ്ടന്റ്, ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യത: അക്കൗണ്ടന്റ് അപ്രന്റിസ് ഏതെങ്കിലും വിഷയത്തിൽ ബിരുദം.
ടെക്നീഷ്യൻ അപ്രന്റിസ്മൂന്നുവർഷത്തെ എൻജിനീയറിങ് ഡിപ്ലോമ. ട്രേഡ് അപ്രന്റിസ്എൻ.സി.വി.ടി./എസ്.സി.വി.ടി. അംഗീകാരമുള്ള ഐ.ടി.ഐ. ട്രേഡ്. പ്രായം: 18-24 വയസ്സ്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷയ്ക്കൊപ്പം പ്രായം, യോഗ്യത സർട്ടിഫിക്കറ്റുകളും ജാതിസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും കറുത്തമഷിയുപയോഗിച്ച് ചെയ്ത ഒപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. 100 കെ.ബി.യിലധികം വലിപ്പമില്ലാത്ത ജെ.പി.ജി., പി.ഡി.എഫ്. ഫോർമാറ്റിലാണ് സർട്ടിഫിക്കറ്റുകൾ അപ്ലോഡ്ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബർ 26.
കൊച്ചിൻ ഷിപ്പ്യാഡിൽ
കൊച്ചിൻ ഷിപ്പ്യാഡിൽ വിവിധ വിഭാഗങ്ങളിലായി 724 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 671 ഒഴിവുകൾ കൊച്ചിയിലെ വർക്ക്മെൻ (കരാർ നിയമനം) വിഭാഗത്തിലാണ്. മുംബൈയിലെ ഷിപ്പ് റിപ്പയർ യൂണിറ്റിലെ (സി.എം.എസ്.ആർ.യു.) വർക്ക്മെൻ, സൂപ്പർവൈസറി തസ്തികകളിലാണ്. വർക്ക്മെൻ തസ്തികകളിൽ 45, സൂപ്പർവൈസറി കേഡറിൽ 8 എന്നിങ്ങനെയാണ് സി. എം.എസ്.ആർ.യു.വിലെ ഒഴിവുകൾ. വർക്ക്മെൻ (കൊച്ചി) ഫാബ്രിക്കേഷൻ അസിസ്റ്റന്റ്: ഷീറ്റ് മെറ്റൽ വർക്കർ 17, വെൽഡർ 30 ഔട്ട്ഫിറ്റ് അസിസ്റ്റന്റ്: ഫിറ്റർ 214, മെക്കാനിക് ഡീസൽ 22, മെക്കാനിക് മോട്ടോർ വെഹിക്കിൾ 7, ഫിറ്റർ പൈപ്പ്/പ്ലംബർ 36, പെയിന്റർ 5, ഇലക്ട്രിഷ്യൻ 85, ക്രെയിൻ ഓപ്പറേറ്റർ (ഇ.ഒ.ടി.) 19, ഇലക്ട്രോണിക് മെക്കാനിക് 73, ഇൻസ്ട്രുമെന്റ് മെക്കാനിക് 78, ഷിപ്പ് റൈറ്റ് വുഡ്/കാർപ്പെന്റർ 2, ഓട്ടോ ഇലക്ട്രിഷ്യൻ 2, സ്കാഫോൾഡർ 19, ഏരിയൽ വർക്ക് പ്ളാറ്റ്ഫോം ഓപ്പറേറ്റർ 2, സെമി സ്കിൽഡ് റിഗ്ഗർ 40, ജനറൽ വർക്കർ (കാന്റീന്) 20. ഓൺലൈനായി അപേക്ഷിക്കണം. വിശദമായ വിജ്ഞാപനം കൊച്ചിൻ ഷിപ്പ്യാഡിന്റെ വെബ്സൈറ്റായ www.cochinshipyard.com -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 15.
ഡി.ആർ.ഡി.ഒയിൽ
ഡി.ആർ.ഡി.ഒയിൽ (ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ) അപ്രന്റിസ് ഒഴിവ്. ഒഡിഷ ചാന്ദിപുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ലബോറട്ടറിയിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഐടി/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ സിവിൽ/ എയ്രോസ്പേസ് എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/ ലൈബ്രറി സയൻസ് ബിരുദം എന്നിവയാണ് ഗ്രാജുവേറ്റ് അപ്രന്റിസിനു ആവശ്യമായ യോഗ്യത. ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസിനു കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഐടി/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ സിവിൽ എൻജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. 116 ഒഴിവുകളാണുള്ളത്. 2017, 2018, 2019 വർഷങ്ങളിൽ യോഗ്യതാ പരീക്ഷ ജയിച്ചവർക്കാണ് അവസരമുള്ളത്. പിജി യോഗ്യതക്കാർ അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.: www.drdo.gov.inഅവസാന തീയതി : നവംബർ 20
പോണ്ടിച്ചേരി സർവകലാശാല
പോണ്ടിച്ചേരി സർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിൽ പ്രൊഫസർ 44, അസോസിയറ്റ് പ്രൊഫസർ 68, അസി. പ്രൊഫസർ 66 എന്നിങ്ങനെ ഒഴിവുണ്ട്.: recruitment.pondiuni.edu.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 20. വിശദവിവരത്തിന് : www.pondiuni.edu.in
ദക്ഷിണ റെയിൽവേയിൽ
ദക്ഷിണ റെയിൽവേയിൽ സ്കൗട്സ് ആൻഡ് ഗൈഡ്സ് ക്വാട്ടയിലെ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ അപേക്ഷ ക്ഷണിച്ചു. 14 ഒഴിവുണ്ട്. ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലാണ് അവസരം. യോഗ്യത: പത്താം ക്ലാസ്സ്, ഐടിഐ. കുറഞ്ഞപ്രായം 18. വിശദവിരവും അപേക്ഷാഫോറവും www.rrcmas.in ൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 18.
സെയിൽ : 296 ഒഴിവ്
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റിൽ അവസരം. വിവിധ വിഭാഗങ്ങളിലായി 296 ഒഴിവുകളാണുള്ളത്.ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി (എസ്–3): 123 ഒഴിവ്.അറ്റൻഡന്റ് കം ടെക്നീഷ്യൻ (എസ്–3): 53 ഒഴിവ്.മൈനിങ് ഫോർമാൻ (എസ്–3): 14 ഒഴിവ് മൈനിങ് മേറ്റ് (എസ്–1): 30 ഒഴിവ്സർവേയർ (എസ്–3): 4 ഒഴിവ് ജൂനിയർ സ്റ്റാഫ് നഴ്സ് (എസ്–3): 21 ഒഴിവ് .ഫാർമസിസ്റ്റ് ട്രെയിനി (എസ്–3): 7 ഒഴിവ് സബ് ഫയർ സ്റ്റേഷൻ ഒാഫിസർ ട്രെയിനി (എസ്–3): 8 ഒഴിവ്.ഫയർമാൻ കം ഫയർ എൻജിൻ ഡ്രൈവർ ട്രെയിനി (എസ്–1): 36 ഒഴിവ്.നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക്: www.sail.co.in.
ഇന്ത്യൻ നേവിയിൽ 2700 ഒഴിവുകൾ
ഇന്ത്യൻ നേവിയിൽ 2700 ഒഴിവുകൾ. സെയിലർ (എഎ), സെയിലർ (എസ്എസ്ആർ) തസ്തികളിലാണ് ഒഴിവ്.
അപേക്ഷിക്കണ്ട അവസാന തീയതി : നവംബർ 18 . വിശദവിവരങ്ങൾക്ക്: https://www.joinindiannavy.gov.in/