kerala-police

തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൊലീസ് അക്കാദമയിലെ ക്വാർട്ടർ മാഷ് എസ്.ഐ അനിൽകുമാറിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11.30 മണിയോടു കൂടി അക്കാദമിയിലെ എ ബ്ലോക്കിലെ 31-ാം നമ്പർ മുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. 1993 ബാച്ചിലെ പൊലീസുദ്യോഗസ്ഥനാണ് അയ്യന്തോൾ സ്വദേശിയായ അനിൽകുമാർ.