cpi-maoist

ന്യൂഡൽഹി: മാവാവോദികളുടെ സംഘടനയായ സി.പി.ഐ(മാവോയിസ്റ്റ്) ലോകത്തെ ഏറ്റവും അപകടകാരിയായ ഭീകരസംഘടനയെന്ന് അമേരിക്ക. ഭീകരസംഘടനകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് സി.പി.ഐ മാവോയിസ്റ്റ് ഉള്ളത്‌. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആക്രമണം നടത്തിയ സംഘടനയാണ് സി.പി.ഐ മാവോയിസ്റ്റെന്നും അമേരിക്കയുടെ റിപ്പോർട്ടിൽ പറയുന്നു.

2018ൽ 117 ആക്രമണങ്ങളിലായി 311പേരെ സി.പി.ഐ മാവോയിസ്റ്റ് കൊലപ്പെടുത്തി. ഭീഷണി നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. ഇന്ത്യയിൽ പകുതിയിലധികം ഭീകരാക്രമണങ്ങളും കശ്മീരിലാണ്. കഴിഞ്ഞ ദിവവസമാണ് അമേരിക്ക ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. താലിബാനെയാണ് പട്ടികയിൽ ഒന്നാമതായി ഉൾപ്പെടുത്തിയിരിക്കുന്നത്. താലിബാൻ, ഐസിസ്, അൽ-ശബാബ്(ആഫ്രിക്ക), ബൊക്കോ ഹറാം(ആഫ്രിക്ക), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പീൻസ് തുടങ്ങിയവയാണ് ലോകത്തെ ഭീകരസംഘടനകളുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ.

ലോകത്ത് ഭീകരവാദം ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഈ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്റലിജൻസ് സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയാണ് ഭീകരവാദത്തെ നേരിടുന്നതിൽ ഇന്ത്യയെ പിന്നോട്ടടിക്കുന്നതിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.