കുട്ടികൾ ചെകുത്താന്മാരാണെന്ന ബോളിവുഡ് താരം സ്വര ഭാസ്കറിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ. ഒരു പരിപാടിക്കിടെയായിരുന്നു താരത്തിന്റെ വിവാദ പരാമർശം. പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയുണ്ടായ ഒരു അനുഭവമാണ് സ്വര പങ്കുവച്ചത്.
'ഷൂട്ടിംഗിനിടെ നാല് വയസുകാരൻ ആന്റി എന്ന് വിളിച്ചു. അത് എന്നെ പ്രകോപിപ്പിച്ചു. എന്നാൽ അതിന്റെ പേരിൽ നാല് വയസുകാരനെ അസഭ്യം പറഞ്ഞിട്ടില്ല. കുട്ടികൾ അടിസ്ഥാനപരമായി ചെകുത്താന്മാരാണ്' എന്നായിരുന്നു താരം പറഞ്ഞത്.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ താരത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. സ്വര ആന്റി എന്ന ഹാഷ് ടാഗോഡുകൂടിയാണ് അഭിമുഖത്തിന്റെ വീഡിയോ പ്രചരിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ നടിക്കെതിരെ ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം എന്ന എൻ.ജി.ഒ ബാലവകാശ കമ്മിഷനിൽ പരാതി നൽകിയിട്ടുണ്ട്.