കേരളത്തിൽ 10,000 സ്ഥലങ്ങളിലേക്ക് നെറ്ര്‌വർക്ക് വ്യാപിപ്പിച്ചു
കൊച്ചി: റിലയൻസ് ജിയോ കേരളത്തിൽ 86 ലക്ഷം വരിക്കാർ എന്ന നേട്ടം സ്വന്തമാക്കി. 10,000 സ്ഥലങ്ങളിലേക്ക് മൊബൈൽ നെറ്ര്‌വർക്ക് വ്യാപിപ്പിച്ച് കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ നെറ്ര്‌വർക്കായി ജിയോ മാറിയെന്നും ട്രായിയുടെ റിപ്പോർട്ട് സൂചിപ്പിച്ചു.
ഈ വർഷം ആഗസ്‌റ്രിലെ കണക്കുപ്രകാരം ഇന്ത്യയിൽ ജിയോയ്ക്ക് 34.8 കോടി വരിക്കാരുണ്ട്. സിം ലഭ്യത, അതിവേഗ കണക്‌ഷൻ, ജിയോ ടിവി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങിയ ആപ്പുകൾ, പരിധിയില്ലാത്ത ഡേറ്ര എന്നിവയാണ് കേരളത്തിലും ജിയോയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നത്. ജിയോ ഫോണിന് ഇപ്പോൾ വില 699 രൂപയാണ്. 1,500 രൂപയായിരുന്നു നേരത്തേ വില.
പുതിയ പ്ളാനുകൾ
ട്രായ് ഐ.യു.സി നിരക്കുകൾ പുനഃസ്ഥാപിച്ച പശ്‌ചാത്തലത്തിൽ ജിയോ ₹222, ₹333, ₹444 എന്നിങ്ങനെ നിരക്കുകളുള്ള ഓൾ-ഇൻ-വൺ പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിദിനം രണ്ടു ജിബി ഡാറ്റ, 100 എസ്.എം.എസ്., ജിയോ - ടു - ജിയോ കോൾ, മറ്റു നെറ്ര്‌വർക്കുകളിലേക്ക് 1000 ഫ്രീ ഐ.യു.സി മിനുട്ട് തുടങ്ങി കൂടുതൽ അനുകൂല്യങ്ങളോടെയാണ് പുതിയ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്.