alan-thaha-

കോഴിക്കോട് : പന്തീരാങ്കാവിൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകൾ ആണെന്നതിന് പ്രാഥമികതെളിവുണ്ടെന്ന് കോടതി. ഇവരിൽ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും നോട്ടീസുകളും ബാനറുകളും കേന്ദ്രസർക്കർ നിരോധിച്ച സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയുടേതാണ്.

ഇതിൽ നിന്ന് ഇവർക്ക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് പ്രാഥമികഘടത്തിൽ മനസിലാക്കാൻ കഴിയുന്നതെന്നും കോടതി പറഞ്ഞു. താഹയുടേയും അലന്റേയും ജാമ്യം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിലാണ് മജിസ്ട്രേറ്റ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികളെ കസ്റ്റഡിയിൽ വിട്ട് തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ ആദ്യ ഘട്ടത്തിൽതന്നെ ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കും. വസ്തുതകളുടേയും സാഹചര്യങ്ങളുടേയും അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ജാമ്യം നൽകുന്നത് ഇപ്പോൾ ഉചിതമാകില്ല എന്നതാണ് കരുതുന്നതെന്നും ഉത്തരവില്‍ൽ ചൂണ്ടിക്കാട്ടുന്നു..