കിളിമാനൂർ :തൊഴിൽ രഹിത വേതനം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മുഖേന മാത്രം വിതരണം നടത്തേണ്ടതിനാൽ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അടുത്ത മാസം 31 നകം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. അല്ലാത്ത പക്ഷം തുടർന്ന് വേതനം ലഭിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.