kerala-uni
kerala uni

അപേക്ഷകൾ ക്ഷണിക്കുന്നു


സർവകലാശാലയുടെ കീഴിൽ കാര്യവട്ടത്തു പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് വാർഡൻ തസ്തികയിൽ കരാർ നിയമനത്തിന് വനിതകൾ 20നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ www.keralauniversity.ac.in/jobs ൽ.


പ്രാക്ടിക്കൽ/വാചാ പരീക്ഷ

നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി ഫിസിക്സ് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം നവംബർ 11, 12 തീയതികളിലും 7 ലെ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷ നവംബർ 18 നും നടത്തും.

നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2008 & 2013 സ്‌കീം സപ്ലിമെന്ററി, യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് റഗുലർ & സപ്ലിമെന്ററി) ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ 8, 11, 12 തീയതികളിൽ യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം, ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ്, കൊല്ലം കേന്ദ്രങ്ങളിൽ നടത്തും.

രണ്ടാം സെമസ്റ്റർ എം.എസ് സി കൗൺലിംഗ് സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കൽ/വാചാ പരീക്ഷ 11, 12 തീയതികളിൽ അതതു കേന്ദ്രങ്ങളിൽ നടത്തും.

നാലാം സെമസ്റ്റർ ബി.എസ് സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ എൻവയോൺമെന്റൽ സയൻസ് - EE 1443, വാട്ടർ മാനേജ്‌മെന്റ് - EE 1472 പ്രാക്ടിക്കൽ പരീക്ഷ 12, 13 തീയതികളിൽ.

ടൈംടേബിൾ

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ബി.എസ്.സി/ബി.കോം (എഫ്.ഡി.പി) - (2019 അഡ്മിഷൻ - റഗുലർ, 2018 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്, 2014, 2015, 2016 & 2017 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാ ടൈംടേബിൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ബി.എസ്.സി/ബി.കോം (എഫ്.ഡി.പി) - 2010, 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി ഡിഗ്രി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ ഗവൺമെന്റ് സംസ്‌കൃത കോളേജ്, തിരുവനന്തപുരം, കൊല്ലം ജില്ലയിൽ ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ്.ഡി കോളേജ്, ആലപ്പുഴ എന്നിങ്ങനെ പരീക്ഷാകേന്ദ്രങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു. വിദ്യാർത്ഥികൾ അതത് കോളേജുകളിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റി മേൽപ്പറഞ്ഞ പരീക്ഷകേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം.


പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15 വരെ അപേക്ഷിക്കാം.

എട്ടാം സെമസ്റ്റർ ബി.ഡെസ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.എസ്.ഡബ്ല്യൂ (സോഷ്യൽ വർക്ക്) 2017 - 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


പരീക്ഷാഫീസ്

ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ 11 വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.


മെരിറ്റ് ഡേ

കൊമേഴ്സ് വകുപ്പ് അലുമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 9 ന് രാവിലെ 11 മണിക്ക് കാര്യവട്ടം കാമ്പസിലുളള കൊമേഴ്സ് വകുപ്പിൽ 'മെറിറ്റ് ഡേ' സംഘടിപ്പിക്കുന്നു. പ്രസ്തുത ചടങ്ങിൽ ഈ വകുപ്പിലെ എല്ലാ പൂർവ വിദ്യാർത്ഥികളും പങ്കെടുക്കാൻ താല്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9048746247, kucomalumni@gmail.com


അപേക്ഷ ക്ഷണിക്കുന്നു

തുടർ വിദ്യാഭ്യാസ പഠന കേന്ദ്രം ഇരമല്ലിക്കര ശ്രീ.അയ്യപ്പാ കോളേജ് യൂണിറ്റിൽ ഡിസംബർ 2019 മുതൽ ആരംഭിക്കുന്ന നാല് , ആറ് മാസം ദൈർഘ്യമുളള സർട്ടിഫിക്കറ്റ് കോഴ്സുകളായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ്, യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറം കോളേജ് ഓഫീസിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾക്ക്:www.sreeayyappacollege.ac.in, 0479 - 2427615