psc
പി.എസ്.സി

ശാരീരിക അളവെടുപ്പ്/കായികക്ഷമതാ പരീക്ഷ
പൊലീസ് വകുപ്പിൽ, കാറ്റഗറി നമ്പർ 653/2017 പ്രകാരം വിജ്ഞാപനം ചെയ്ത വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നവരിൽ ശാരീരിക അളവെടുപ്പിൽ യോഗ്യത നേടിയിട്ടുളളവർക്കുളള കായികക്ഷമതാ പരീക്ഷയും, കാറ്റഗറി നമ്പർ 626/2017 മുതൽ 634/2017 പ്രകാരം വിജ്ഞാപനം ചെയ്ത, വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ എൻ.സി.എ നിയമനങ്ങൾക്കുളള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 15 മുതൽ 29 വരെ തീയതികളിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. നേരിട്ടുളള നിയമനത്തിന് (653/2017) അർഹത നേടിയിട്ടുളളവരിൽ അറിയിപ്പ് ലഭിക്കാത്തവർ ആസ്ഥാന ഓഫീസുമായും, എൻ.സി.എ നിയമനങ്ങളുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ 10 ന് ശേഷം അതാത് ജില്ലാ ഓഫീസുകളുമായും ബന്ധപ്പെടണം.