തിരുവനന്തപുരം : സൗത്ത് ഉപജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിവസം മുഖ്യവേദികളിൽ സംഘനൃത്തം, മാർഗംകളി, ഭരതനാട്യം, കുച്ചിപ്പുടി, ഒപ്പന, നാടകം എന്നിവ പൂർത്തിയായപ്പോൾ കാർമൽ സ്കൂൾ മുന്നിലെത്തി. ഇന്നലെ മത്സരം സമാപിച്ചപ്പോൾ ജനറൽ വിഭാഗത്തിൽ എൽ.പി വിഭാഗത്തിൽ പൂന്തുറ സെന്റ് ഫിലോമിനാസ് സ്‌കൂളും, യു.പി - ഹൈസ്‌കൂൾ - ഹയർസെക്കൻഡറി വിഭാഗങ്ങളിൽ കാർമൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളും, സംസ്‌കൃതോത്സവത്തിൽ യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ കരമന ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളും പോയിന്റ് നിലയിൽ മുന്നിലാണ്. അറബിക് കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ അമ്പലത്തറ ഗവ. യു.പി സ്‌കൂളും, യു.പി വിഭാഗത്തിൽ ബീമാപള്ളി ഗവ. യു.പി സ്‌കൂളും, ഹൈസ്‌കൂൾ വിഭാഗത്തിൽ മണക്കാട് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളും ലീഡ് നിലനിറുത്തി. കലോത്സവ മത്സര ഫലങ്ങൾ Kalolsavamsouth.weebly.