ss

തിരുവനന്തപുരം : ആയുർവേദ കോളേജ് ആശുപത്രിയിൽ വച്ച് പോക്കറ്റടിച്ചതിന് നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ. വെട്ടുകാട് പള്ളിക്ക് സമീപം തൈവിളാകം വീട്ടിൽ പത്രോസിന്റെ മകൻ ജോസഫിനെ (50) യാണ് ആശുപത്രിയിലെ സി.സി.ടിവി കാമറ ദൃശ്യങ്ങളുടെ സഹായത്തോടെ വഞ്ചിയൂർ പൊലീസ് പിടികൂടിയത്. പൊലീസ് ഇൻസ്‌പെക്ടർ നിസാം.എസ്.ആർ, സബ് ഇൻസ്‌പെക്ടർ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ മുരുകൻ, സജാദ് എന്നിവർ ചേർന്നാണ് പിടികൂടിയത്.