kartarpur-

ന്യൂഡൽഹി: കർതാർപൂർ‌ ഇടനാഴിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പാകിസ്ഥാൻ പുറത്തിറക്കിയ ഔദ്യോഗിക വീഡിയോയിൽ ഖാലിസ്ഥാൻ വിഘടനവാദികളുടെ ചിത്രങ്ങൾ ഇടംപിടിച്ചതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ.

നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യ പ്രതിഷേധം അറിയിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജർണെയിൽ സിംഗ് ഭിന്ദ്രൻവാല,​ മേജർ ജനറൽ ഷാബെഗ് സിംഗ, അമ്രിക് സിംഗ് ഖൽസ എന്നീ ഖാലിസ്ഥാൻ വിഘടനവാദികളുടെ ചിത്രങ്ങളാണ് പാകിസ്ഥാൻ പുറത്തുവിട്ട പുറത്തുവിട്ട വീഡിയോയിൽ ഉണ്ടായിരുന്നത്.

ഖാലിസ്ഥാൻ 2020 എന്നെഴുതിയിരിക്കുന്നതും വീഡിയോയിൽ കാണാം. കർതാർപൂർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ വാർത്താവിതരണ പ്രക്ഷേപണ വകുപ്പാണ് വീഡിയോ പുറത്തിറക്കിയത്. നാലുമിനിട്ടാണ് വീഡിയോയുടെ ദൈർഘ്യം.