ന്യൂഡൽഹി: പ്രമുഖരുടെയടക്കം സ്വകാര്യ വിവരങ്ങൾ ചോർന്നുവെന്ന ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ പുതുതായി വാട്‌സ്ആപ്പ് ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്. ഒക്‌ടോബർ 26 മുതൽ നവംബർ മൂന്നുവരെ മാത്രം ഡൗൺലോഡിംഗിൽ 80 ശതമാനമാണ് കുറവ്. അതേസമയം ടെലഗ്രാം ആപ്പ് 10 ശതമാനവും സിഗ്‌നൽ ആപ്പ് 63 ശതമാനവും വർദ്ധന ഇക്കാലയളവിൽ നേടി.